- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് വര്‍ഷങ്ങളായി അനധികൃത അവധിയിലുളള ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഷങ്ങളായി അനധികൃത അവധിയില്‍ തുടരുന്ന ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. 385 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 432 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്ക് സര്‍വീസില്‍ തിരിച്ചെത്തുന്നതിന് സര്‍ക്കാര്‍ നേരത്തെ അവസരം നല്‍കിയിരുന്നെങ്കിലും അത് സ്വീകരിക്കാരെ അവധിയില്‍ തുടര്‍ന്നവര്‍ക്കെതിരേയാണ് നടപടി.
ദീര്‍ഘകാല അവധിയെടുത്ത് വിദേശത്തും മറ്റ് സ്വകാര്യ സംരംഭങ്ങളിലും ജോലിയെടുക്കുന്ന ജീവക്കാരോട് കൊവിഡ് സാഹചര്യത്തില്‍ തിരിച്ചുവരാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തസ്തികകള്‍ നിലനില്‍ക്കുകയും അതില്‍ ജീവനക്കാരെ നിയമിക്കുകയും എന്നാല്‍ സേവനരംഗത്ത് ജീവനക്കാരുടെ കുറവനുഭവപ്പെടുകയും ചെയ്യുന്നത് കൊവിഡ് കാലത്ത് ആരോഗ്യവകുപ്പില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത്തരം ജീവനക്കാര്‍ പുതിയ ചെറുപ്പക്കാര്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതായും ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഇപ്പോള്‍ പിരിച്ചുവിട്ടവരില്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കാത്തവരും സ്ഥിരം ഡോക്ടര്‍മാരും ഉള്‍പ്പെടുന്നുണ്ട്. ഇനിയും ദീര്‍ഘകാല അവധിയില്‍ തുടരുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ക്ക് മടങ്ങിപോകാന്‍ 30 ദിവസം അധികമായി...
28 July 2025 3:09 PM GMTഅജ്മാനില്‍ മരണപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം...
12 July 2025 5:53 PM GMTദുബായില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
30 Jun 2025 5:51 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMT