Gulf

അജ്മാനില്‍ മരണപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അജ്മാനില്‍ മരണപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
X

അജ്മാന്‍: അജ്മാനില്‍ കഴിഞ്ഞ ദിവസം മരിച്ച പെരിന്തല്‍മണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

കഴിഞ്ഞ ആറ് വര്‍ഷമായി യു എ ഇയില്‍ പ്രവാസിയായിരുന്ന അഫ്നാസിന്റെ മൃതദേഹം, അജ്മാന്‍ കൂക്ക് അല്‍ ഷായ് ഇസ്മായില്‍, യാബ് ലീഗല്‍ സര്‍വീസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി, അജ്മാന്‍ കെ എം സി സി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ശനിയാഴ്ച വൈകിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ഭാര്യ നൂര്‍ജഹാന്‍, പിതാവ് അബൂബക്കര്‍, മാതാവ് ആമിന.



Next Story

RELATED STORIES

Share it