Latest News

മുണ്ടക്കെ-ചൂരല്‍മല ദുരന്തം: കച്ചവടം നഷ്ടപ്പെട്ടവര്‍ക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും: മന്ത്രി കെ രാജന്‍

മുണ്ടക്കെ-ചൂരല്‍മല ദുരന്തം: കച്ചവടം നഷ്ടപ്പെട്ടവര്‍ക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും: മന്ത്രി കെ രാജന്‍
X

വയനാട്: ചൂരല്‍മലയിലെ ദുരന്തം മൂലം കച്ചവടം നഷ്ടപ്പെട്ടവര്‍ക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കൃത്യമായ പരിശോധന നടത്തി വേണ്ട ഇടപെടലുണ്ടാകുമെന്നും അത് എത്രയും വേഗം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പടവെട്ടികുന്നുകാരുടെ അടക്കം അപേക്ഷകള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സമഗ്രമായ പുനരധിവാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പുനരധിവാസപട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ രാഷട്രീയ തീരുമാനമെടുക്കുമെന്നും അവരെ ഒരിക്കലും സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതുപോലെ വ്യാപാരസ്ഥാപനങ്ങളുടെ കാര്യവും പരിഗണനയിലുണ്ടെന്നും പുനരധിവസിപ്പിക്കേണ്ടവ കണ്ടെത്തി അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it