മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും പേവിഷബാധാ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

തിരുവന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും പേവിഷബാധക്കെതിരേയുള്ള വാക്‌സിന്‍ നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. സെപ്തംബര്‍ 15നുശേഷം കുത്തിവയ്പ് നല്‍കാനാണ് തീരുമാനം. ആദ്യഘട്ടമായി സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളിലെ നായ്ക്കള്‍ക്കാണ് കുത്തിവയ്പ് നല്‍കുക.
തെരുവുനായ്ക്കളുടെ വന്ധീകരണവും വാക്‌സിനേഷനുമായി ബന്ധപ്പെട്ട കണക്കെടുപ്പ് റേബിസ് ഫ്രീ കേരള വാക്‌സിനേഷന്‍ പോര്‍ട്ടല്‍ വഴി നടത്തും.
തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പാണ് പരിപാടി നടപ്പാക്കുക. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായവും തേടും.
സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ജില്ല തിരിച്ച കണക്ക്: തിരുവനന്തപുരം 47,829, കൊല്ലം 50,869, പത്തനംതിട്ട 14,080, ആലപ്പുഴ 19,249, കോട്ടയം 9,915, ഇടുക്കി 7,375, എറണാകുളം 14,155, തൃശൂര്‍ 25,277, പാലക്കാട് 29,898, മലപ്പുറം 18,554, കോഴിക്കോട് 14,044, വയനാട് 6,907, കണ്ണൂര്‍ 23,666, കാസര്‍കോഡ് 8,168.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT