Latest News

ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

കാണ്ഡമാല്‍ ജില്ലയിലെ കലിംഗ ഘട്ടിലാണ് സംഭവം. റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മരണം
X

ഭുവനേശ്വര്‍: ഇതര സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ട് രണ്ട് മരണം. കാണ്ഡമാല്‍ ജില്ലയിലെ കലിംഗ ഘട്ടിലാണ് സംഭവം. റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുന്‍ വശത്ത് ഇരുന്ന തൊഴിലാളികളാണ് മരിച്ചത് .

സ്ത്രീകളും കുട്ടികളുമടക്കം70ഓളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഏപ്രില്‍ 30നാണ് ബസ് സൂറത്തില്‍നിന്ന് പുറപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ അവസ്ഥ ഗുരുതരമാണ്. വളരെ അപകടസാധ്യതയുള്ള പാതയില്‍ ഡ്രൈവറുടെ ശ്രദ്ധക്കുറവും വഴിയെക്കുറിച്ചുള്ള ധാരണയില്ലായ്മയുമാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ബസ് കൊക്കയിലേക്ക് വീഴാതിരുന്നത് ഭാഗ്യമാണെന്നും അധികൃതര്‍ പറഞ്ഞു. ബാരിക്കേഡില്‍ ഇടിച്ച ബസ്, സംരക്ഷണഭിത്തിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു.



Next Story

RELATED STORIES

Share it