Latest News

വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്നതിടെ ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്നതിടെ ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
X

മലപ്പുറം: വിവാഹ സല്‍ക്കാരം കഴിഞ്ഞുമടങ്ങുന്നതിടെ ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. നിലമ്പൂര്‍ എടക്കര പള്ളിപ്പടിയില്‍ ഇന്നലെ രാത്രി 8:30 ഓടെ ആയിരുന്നു അപകടം. വിവാഹ സല്‍ക്കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് ഓഡിറ്റോറിയത്തില്‍നിന്നും നടന്നുപോവുന്നതിനിടെ സ്വകാര്യ ബസ്സിടിച്ചായിരുന്നു അപകടം. നിലമ്പൂര്‍ ഉണിച്ചന്തയില്‍ താമസിക്കുന്ന കിഴക്കുംകരമ്മല്‍ വേലായുധന്‍ (ആശാരി) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ രാത്രി 9:30 ഓടെ മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it