കോഴിക്കോട്ട് പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: നാദാപുരം ഉമ്മത്തൂര്‍ പുഴയില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കണ്ടത്തില്‍ മിസ്ഹബി (13)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെക്യാട് ഉമ്മത്തൂര്‍ പുഴയിലാണ് മിസ്ഹബ് ഒഴുക്കില്‍പ്പെട്ടത്. മൂന്നുകിലോമീറ്റര്‍ അകലെ പെരിങ്ങത്തൂര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്‍ഡിആര്‍എഫ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ചെക്യാട് ഉമ്മത്തൂര്‍ പുഴയില്‍ ആറ് വിദ്യാര്‍ഥികളാണ് കുളിക്കാനിറങ്ങിയത്. അടിയൊഴുക്ക് ശക്തമായതോടെ ബാക്കിയുള്ളവര്‍ കരയില്‍ കയറി. മിസ്ഹബും മുഹമ്മദും ഒഴുക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രണ്ടുദിവസം തിരച്ചില്‍ നടത്തിയിട്ടും മിസ്ഹബിനെ കണ്ടെത്താനായിരുന്നില്ല.
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT