Latest News

കണ്ണൂര്‍ കാനാമ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ കാനാമ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
X

കണ്ണൂര്‍: കാനാമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശി ഫയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് താഴെ ചൊവ്വ പുളുക്കൂല്‍ പാലത്തിന് സമീപമാണ് ഒഴുക്കില്‍പ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് 6.45 ഓടെയാണ് പുളുക്കൂപാലത്തിന് സമീപം ഒരാള്‍ വീണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാ സേനയും തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it