വര്‍ക്കലയില്‍ കിടപ്പുരോഗിയെ സഹോദരന് കുത്തിക്കൊന്നു
BY NSH24 Sep 2022 1:46 AM GMT
X
NSH24 Sep 2022 1:46 AM GMT
തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ കിടപ്പുരോഗിയായ യുവാവിനെ മൃഗഡോക്ടറായ സഹോദരന് കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് മരിച്ചത്. മേല്‍വെട്ടൂരിലെ വീട്ടുവളപ്പില്‍ സന്ദീപ് വിശ്രമിക്കുന്ന ഔട്ട്ഹൗസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.
മദ്യലഹരിയില്‍ മുറിയിലെത്തിയ സഹോദരന് സന്തോഷ്, ഭക്ഷണം നല്‍കാനായി സ്ഥാപിച്ചിരുന്ന ട്യൂബും മറ്റ് ഉപകരണങ്ങളും നശിപ്പിച്ച ശേഷം കത്തിയെടുത്ത് സന്ദീപിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സന്ദീപ് തല്‍ക്ഷണം മരിച്ചു. പാങ്ങോട് സൈനിക ആശുപത്രിയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ നാല് വര്‍ഷമായി കിടപ്പുരോഗിയാണ്. സന്തോഷിനെ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT