Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വിളയൂര്‍ കൂരാച്ചിപ്പടി റോഡില്‍ താമസിക്കുന്ന തോണിക്കടവത്ത് നസീര്‍ മാസ്റ്ററുടെ മകന്‍ ശിബില്‍ (28) ആണ് മരിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

വിളയൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വിളയൂര്‍ കൂരാച്ചിപ്പടി റോഡില്‍ താമസിക്കുന്ന തോണിക്കടവത്ത് നസീര്‍ മാസ്റ്ററുടെ മകന്‍ ശിബില്‍ (28) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് പുലാമന്തോള്‍ യു.പിയില്‍ വെച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് വിളയൂര്‍ പൊയ്തിയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മാതാവ്: സുഹറ. ഭാര്യ: നസ്‌ല. സഹോദരി: ഷഹല

Next Story

RELATED STORIES

Share it