ഡല്‍ഹിയില്‍ സഹോദരന്‍മാരെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

ന്യൂഡല്‍ഹി: വസന്ത്കുഞ്ജ് മേഖലയില്‍ സഹോദരന്മാരായ കുട്ടികളെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നു. സിന്ധി ബസ്തി സ്വദേശികളായ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സഹോദരന്‍മാര്‍ക്ക് തെരുവ് നായ ആക്രമണമേറ്റത്. വനമേഖലയോട് അടുത്ത് സ്ഥിതിചെയ്യുന്ന സിന്ധി ബസ്തിയില്‍ നിന്ന് ഹോളി ദിനത്തില്‍ ആനന്ദിനെ കാണാതായിരുന്നു.
മാതാപിതാക്കളും പോലിസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വനത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തില്‍ ദേഹമാസകലം മുറിവേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തെരുവ്‌നായ ആക്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വെള്ളിയാഴ്ചയാണ് ആനന്ദിന്റെ ഇളയ സഹോദരന്‍ ആദിത്യ അപകടത്തില്‍പ്പെട്ടത്. ആനന്ദിന് തെരുവ് നായയുടെ ആക്രമണം സംഭവിച്ച അതേ സ്ഥലത്ത് വച്ച് തന്നെയാണ് ആദിത്യയും അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT