മദ്യ ലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൃഷ്ണപുരം സ്വദേശി നിധീഷാണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മദ്യ ലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കായംകുളം: നേപ്പാള്‍ സ്വദേശിയുടെ 13 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൃഷ്ണപുരം സ്വദേശി നിധീഷാണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

നേപ്പാള്‍ സ്വദേശി താമസിക്കുന്ന കായംകുളത്തെ വീട്ടിലേക്ക് മദ്യപിച്ചെത്തിയ നിധീഷ് വാതില്‍ തള്ളിതുറന്ന് അകത്തു കയറി പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് അടുത്ത മുറിയില്‍ ഉണ്ടായിരുന്ന മാതാപിതാക്കള്‍ ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെട്ടു. ഉടന്‍ മാതാപിതാക്കള്‍ സംഭവം കായംകുളം പോലിസില്‍ അറിയിച്ചു.

പോലിസ് പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ 11ഓടെ കായംകുളം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് നിധീഷ് പിടിയിലായത്. ദിവസങ്ങളായി ഇയാള്‍ പെണ്‍കുട്ടിക്കു പിറകെ ഉണ്ടായിരുന്നതായും കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച ശേഷം രാത്രി വീടിനുള്ളില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top