പ്രതിഭ ഹരി എംഎല്‍എയുടെ മുന്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വൈദ്യുതബോര്‍ഡ് ജീവനക്കാരനായ കെ ആര്‍ ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കത്തറയില്‍ കെഎസ്ഇബി ഓവര്‍സിയറായ ഹരിയെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടത്.

പ്രതിഭ ഹരി എംഎല്‍എയുടെ മുന്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂർ: കെഎസ്ഇബ. ഓവർസിയറെ മരിച്ചനിലയിൽ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ ഓവർസിയറും ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാൽ അയൽവാസികൾ കെ.എസ്.ഇ.ബി. ഓഫീസിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കായംകുളം എം.എൽ.എ. യു. പ്രതിഭയുടെ മുൻ ഭർത്താവാണ് കെ.ആർ.ഹരി. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. എന്നാൽ കഴിഞ്ഞവർഷം ഇവർ വിവാഹമോചനം നേടി ബന്ധം വേർപ്പെടുത്തിയിരുന്നു

RELATED STORIES

Share it
Top