Emedia

യെച്ചൂരി കേസ്: മുട്ടിലിഴയുന്ന സുപ്രീംകോടതി

ഈ ഉത്തരവ് നിയമത്തിന്റെ കണ്ണില്‍ അസംബന്ധമാണ്. സ്‌റ്റേറ്റ് പൗരന്മാരെ അന്യായമായി തടങ്കലില്‍ വെച്ചിട്ടുണ്ടെങ്കില്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കി അയാളെ സ്വാതന്ത്രനാക്കാനുള്ള റിട്ട് ഹരജിയാണ് ഹേബിയസ് കോര്‍പ്പസ്. എക്‌സിക്യൂട്ടീവ് അന്യായമായി അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇരയെ വിളിച്ചുവരുത്തി പരിശോധിക്കല്‍ മാത്രമാണ് ഇതില്‍ ജുഡീഷ്യറിയുടെ ജോലി.

യെച്ചൂരി കേസ്: മുട്ടിലിഴയുന്ന സുപ്രീംകോടതി
X

അഡ്വ.ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്

യെച്ചൂരിയ്ക്ക് കാശ്മീരില്‍ പോകാന്‍ ബഹു.സുപ്രീംകോടതി അനുമതി നല്‍കി എന്നാണ് വാര്‍ത്തകള്‍. കശ്മീരില്‍ ആര്‍ക്കെങ്കിലും പോകാന്‍ ബഹു.സുപ്രീംകോടതിയുടെ ഉത്തരവ് ആവശ്യമുണ്ടോ? ഇല്ല. പിന്നെ?

തരിഗാമി എന്ന പാര്‍ട്ടി പ്രവര്‍ത്തകനെ സര്‍ക്കാര്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നു, ഹാജരാക്കണം എന്നാവശ്യപ്പെട്ട് യെച്ചൂരി നല്‍കിയ ഹേബിയസ്‌കോര്‍പ്പസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. എന്താണ് ഉത്തരവ്? യെച്ചൂരിക്ക് കശ്മീരില്‍ പോകാം, തരിഗാമിയെ കാണാം. ആരോഗ്യപ്രശ്‌നങ്ങള്‍ അന്വേഷിക്കാം. അതിനപ്പുറം ഒന്നും ചെയ്യരുത്. ചെയ്താല്‍ കോടതിയുത്തരവിന്റെ ലംഘനമായി കണക്കാക്കും. തീര്‍ന്നില്ല, ഒരു ഹോംവര്‍ക്കും കൂടിയുണ്ട്. പോയി വന്നാല്‍ ഒരു റിപ്പോര്‍ട്ട് കൂടി കോടതിയ്ക്ക് നല്‍കണം. !!

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ ഉത്തരവ് നിയമത്തിന്റെ കണ്ണില്‍ അസംബന്ധമാണ്. സ്‌റ്റേറ്റ് പൗരന്മാരെ അന്യായമായി തടങ്കലില്‍ വെച്ചിട്ടുണ്ടെങ്കില്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കി അയാളെ സ്വാതന്ത്രനാക്കാനുള്ള റിട്ട് ഹരജിയാണ് ഹേബിയസ് കോര്‍പ്പസ്. എക്‌സിക്യൂട്ടീവ് അന്യായമായി അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇരയെ വിളിച്ചുവരുത്തി പരിശോധിക്കല്‍ മാത്രമാണ് ഇതില്‍ ജുഡീഷ്യറിയുടെ ജോലി. സര്‍ക്കാരിന് നോട്ടീസ് അയക്കുന്നതോടൊപ്പം എന്തിനാണ് തടവ് എന്നു സത്യവാങ്മൂലം നല്‍കണം എന്ന് നിര്‍ദ്ദേശിക്കാം. പരാതിക്കാരനോട് അന്യായ തടങ്കലില്‍ കഴിയുന്ന ആളെ കാണാന്‍ പോകാനും ആരോഗ്യമല്ലാതെ മറ്റൊന്നും സംസാരിക്കരുതെന്നും പറയുന്ന, ഒരുപക്ഷേ 70 വര്‍ഷത്തെ ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തിലെ ആദ്യവിധി ആവും ഇത്. നിയമത്തില്‍ വിലാക്കില്ലാത്തത് എല്ലാം ഏത് പൗരനും ചെയ്യാമെന്ന് പ്രാഥമിക നിയമതത്വം നിലനില്‍ക്കുമ്പോള്‍, യെച്ചൂരി മറ്റൊന്നും ചെയ്യരുതെന്ന് ഈ ഇടക്കാലവിധിയില്‍

സുപ്രീംകോടതി പറയുന്നത് അവരില്‍ നിക്ഷിപ്തമായ ഏത് അധികാരമുപയോഗിച്ചാണ്!!! തിരിച്ചു വന്നാല്‍ പരാതിക്കാരന്‍ റിപോര്‍ട്ട് ഫയല്‍ ചെയ്യണമത്രെ !!! എത്ര ഹേബിയസ് കോര്‍പ്പസ് കേസില്‍ ഇങ്ങനെയൊരു precedent ഉണ്ടെന്ന് നിയമം അറിയാവുന്ന, ഈ കോടതിവിധിയെ പിന്തുണയ്ക്കുന്നവര്‍ ഒന്ന് എനിക്ക് പറഞ്ഞുതരൂ. തെറ്റെങ്കില്‍ ഞാന്‍ തിരുത്താം.

രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മില്‍ കാണുമ്പോള്‍ രാഷ്ട്രീയം പറയരുത് എന്ന് impliedly വിലക്ക് കല്‍പ്പിക്കുന്ന ഒരു ജുഡീഷ്യല്‍ വിധി ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. ഈ ഇടക്കാലവിധി അതിനാല്‍ത്തന്നെ എന്റെ കണ്ണില്‍ നിയമവിരുദ്ധമാണ്. അധികാരദുര്‍വിനിയോഗം ആണ്. കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ ആ മഹത്തായ സ്ഥാപനം മുട്ടിലിഴയുകയാണ് എന്നു ഖേദപൂര്‍വ്വം പറയട്ടെ.

രാഹുല്‍ഗാന്ധി അടക്കമുള്ള MP മാരെ കശ്മീരില്‍ തടഞ്ഞു. കശ്മീരില്‍ രാഷ്ട്രീയം എന്തുമാകട്ടെ, തീരുമാനവും അതിലെ ശരിതെറ്റുകളും ഒക്കെ എന്തുമാകട്ടെ, ഈ രാജ്യത്തെ പ്രതിപക്ഷത്തെ ങജ മാര്‍ക്ക് കശ്മീരിലെ ജനതയെ കാണാനും സംവദിക്കാനും സമ്മതിക്കില്ല എന്നത് അടിയന്തിരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടുണ്ടോ? സമാധാനപരമായി സഞ്ചരിക്കാന്‍ ങജ മാരെപ്പോലും അനുവദിക്കില്ല എന്ന മോദിയുടെ ജനാധിപത്യവിരുദ്ധ നയം തുറന്നുകാട്ടി വലിയൊരു രാഷ്ട്രീയ വിശദീകരണ നീക്കം നടത്താന്‍ പ്രതിപക്ഷത്തിനു ഉത്തരവാദിത്തം ഇല്ലേ? അതിനു പകരം പതുങ്ങുകയാണ് രാഹുല്‍ഗാന്ധിയും കോണ്ഗ്രസും ചെയ്തത്. കഷ്ടം !

അവിടെയാണ് ജനാധിപത്യത്തിലെ ജുഡീഷ്യറി എന്ന സാധ്യത പ്രയോജനപ്പെടുത്തി സീതാറാം യെച്ചൂരി ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ ഉത്തരവ് നേടുന്നത്, കശ്മീരില്‍ പോലീസ് സഹായത്തോടെ പോകുന്നത്. തിരികെയെത്തി രാജ്യത്തോട് സംസാരിക്കാന്‍ അവസരം ഉണ്ടാക്കുന്നത്. അവസരങ്ങളുടെ വിനിയോഗകലയാണ് രാഷ്ട്രീയം എന്ന് യെച്ചൂരിയ്ക്ക് അറിയാം. ഒരേസമയം കശ്മീര്‍ വിഷയത്തില്‍ ഇടപെടുകയും, സുപ്രീംകോടതിയുടെ വിധേയത്വം തുറന്നുകാട്ടുകയുമാണ് ഈ ഇടക്കാലവിധി നേടുക വഴി സീതാറാം യെച്ചൂരി ചെയ്തത്. ഇത് ചരിത്രം രേഖപ്പെടുത്തും.

അഡ്വ.ഹരീഷ് വാസുദേവന്‍.


Next Story

RELATED STORIES

Share it