തൃശൂരില്‍ ഇന്ന് 1403 പേര്‍ക്ക് കൂടി കൊവിഡ്; 1206 പേര്‍ക്കു രോഗമുക്തി
![തൃശൂരില്‍ ഇന്ന് 1403 പേര്‍ക്ക് കൂടി കൊവിഡ്; 1206 പേര്‍ക്കു രോഗമുക്തി തൃശൂരില്‍ ഇന്ന് 1403 പേര്‍ക്ക് കൂടി കൊവിഡ്; 1206 പേര്‍ക്കു രോഗമുക്തി](https://www.thejasnews.com/h-upload/2021/07/08/155683-covid.jpg)
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1403 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1206 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,577 ആണ്. തൃശൂര്‍ സ്വദേശികളായ 116 പേര് മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,84,179 ആണ്. 2,73,900 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.49% ആണ്. സമ്പര്‍ക്കം വഴി 1,397 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ 60 വയസ്സിനുമുകളില്‍ 77 പുരുഷന്മാരും 103 സ്ത്രീകളും 10 വയസ്സിനു താഴെ 71 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍
1. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് 151
2. വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 522
3. സര്‍ക്കാര്‍ ആശുപത്രികള്‍ 321
4. സ്വകാര്യ ആശുപത്രികള്‍ 264
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകള്‍ 731
കൂടാതെ 5,185 പേര് വീടുകളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്.
1,724 പേര് പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 259 പേര് ആശുപത്രിയിലും 1,465 പേര് വീടുകളിലുമാണ്.
12,208 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,466 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 5,509 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 233 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 21,32,185 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
951 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,41,649 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 25 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്കി.
മുണ്ടത്തികോട്, ചൊവ്വന്നൂര്‍, പടിഞ്ഞാറെ വെമ്പല്ലൂര്‍, അന്തിക്കാട്, പാവറട്ടി എന്നിവിടങ്ങളില്‍ നാളെ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ കൊവിഡ് 19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യും. പൊതുജനങ്ങള്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.
ജില്ലയില്‍ ഇതുവരെ കൊവിഡ് 19 വാക്സിന് സ്വീകരിച്ചവര്‍:(വിഭാഗം, ഫസ്റ്റ് ഡോസ്, സെക്കന്റ് ഡോസ്)
1. ആരോഗ്യപ്രവര്‍ത്തകര്‍ 47,662- 40,742
2. മുന്നണി പോരാളികള്‍ 38,392- 26,237
3. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,39,769- 10,207
4. 45 വയസ്സിന് മുകളിലുളളവര്‍ 7,21,868- 2,41,738
ആകെ 9,47,691- 3,18,924
RELATED STORIES
പാരിസ് ഒളിംപിക്സ് 2024; ഹോക്കിയില്‍ ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍...
27 July 2024 9:54 AM GMT3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...
27 July 2024 9:34 AM GMTഅര്ജുന് വേണ്ടി ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ കുടുംബം തൃപ്തരെന്ന്...
27 July 2024 9:30 AM GMTനീതി ആയോഗ് യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍; മൈക്ക്...
27 July 2024 9:27 AM GMTഎത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 275 ആയി; നിരവധി പേര്...
27 July 2024 7:43 AM GMTവിസ്മയച്ചെപ്പ് തുറന്ന് പാരിസ് ഒളിംപിക്സിന് കൊടിയേറ്റം;...
27 July 2024 7:21 AM GMT