മലയാളം സര്‍വകലാശാലയിലെ പ്രതിഷേധം; യുഡിഎഫ് നേതാക്കള്‍ക്കു നേര ജീവനക്കാരുടെ കൈയേറ്റ ശ്രമം

തിരൂര്‍: മലയാള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ രാഷ്ടീയ നിലപാടിനെതിരേ യുഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തിനു ശേഷം വൈസ് ചാന്‍ലറുമായി ചര്‍ച്ച നടത്താനുള്ള യുഡിഎഫ് നേതാക്കളുടെ നീക്കം തടയാനും കൈയേറ്റം ചെയ്യാനും ജീവനക്കാരുടെ ശ്രമം. വിസിയെ കാണാന്‍ അനുമതി തേടിയ യുഡിഎഫ് നേതാക്കള്‍ക്ക് ആദ്യം അനുവാദം നല്‍കാന്‍ തയ്യാറായില്ല. ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, യുഡിഎഫ് ചെയര്‍മാന്‍ കെ എ പത്മകുമാര്‍, കണ്‍വീനര്‍ വെട്ടം ആലിക്കോയ എന്നിവര്‍ക്ക് ഒടുവില്‍ അനുവാദം നല്‍കുകയായിരുന്നു. ഇവര്‍ സര്‍വകലാശാലയുടെ അകത്ത് കയറാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റ് തുറക്കുമ്പോള്‍ സര്‍വകലാശാലയുടെ രണ്ട് ജീവനക്കാര്‍ എന്നു പറഞ്ഞ് രണ്ടുപേരെത്തി ജനപ്രതിനിധികളോട് തട്ടിക്കയറുകയും നിങ്ങള്‍ക്ക് സര്‍വകലാശാലയുടെ അകത്ത് കയറാന്‍ കഴിയില്ലെന്നും പറഞ്ഞെന്നുമായി ആക്ഷേപം. ജീവനക്കാരുടെ ടാഗ് ധരിച്ചെത്തിയ ഇവരുടെ നീക്കമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. മാധ്യമ പ്രവര്‍ത്തകരെയും അകത്ത് കയറാന്‍ സമ്മതിച്ചില്ല. യുഡിഎഫ് നേതാക്കളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിസിക്ക് യുഡിഎഫ് നേതാക്കള്‍ പരാതി നല്‍കി. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വിസി ഉറപ്പുനല്‍കിയതായി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Malayalam University protest; Attempt by employees to attack UDF leaders
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT