Malappuram

മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ക്ക് രോഗമുക്തി

12 പേര്‍ രോഗ മുക്തരായി, ഉറവിടമറിയാതെ 9 പേര്‍ക്ക് വൈറസ്ബാധ, രോഗബാധിതരായി ചികില്‍സയില്‍ 657 പേര്‍, ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,994 പേര്‍ക്ക്, 801 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം, ആകെ നിരീക്ഷണത്തിലുള്ളത് 33,769 പേര്‍

മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ക്ക് രോഗമുക്തി
X
മലപ്പുറം: ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 12 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1324 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.


സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശിനി (71), പള്ളിക്കല്‍ സ്വദേശിനി (32), പള്ളിക്കല്‍ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശിനികളായ 74 വയസുകാരി, 54 വയസുകാരി, കൊണ്ടോട്ടി സ്വദേശി (55), പെരുവള്ളൂര്‍ സ്വദേശിനി (32), പെരുവള്ളൂര്‍ സ്വദേശിനി (13), പെരുവള്ളൂര്‍ സ്വദേശി (10), മൊറയൂര്‍ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (35), ഉള്ളണം സ്വദേശിനി (44), പെരുവള്ളൂര്‍ സ്വദേശിനി (ഒരു വയസ്), പെരിന്തല്‍മണ്ണ സ്വദേശി (23), നിലമ്പൂര്‍ സ്വദേശി (15), കൊണ്ടോട്ടി സ്വദേശി (72), പെരുവള്ളൂര്‍ സ്വദേശി (ഒമ്പത്), പെരുവള്ളൂര്‍ സ്വദേശിനി (30), പെരിന്തല്‍മണ്ണ സ്വദേശിനി (എട്ട്), മഞ്ചേരി സ്വദേശി (58), കൊണ്ടോട്ടി സ്വദേശിനി (19) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കോട്ടക്കലില്‍ ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്യുന്ന കോട്ടക്കല്‍ സ്വദേശി (20), പെരിന്തല്‍മണ്ണയില്‍ ബീവറേജസില്‍ ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണ സ്വദേശി (30), പള്ളിക്കല്‍ സ്വദേശിനി (37), മുതുവല്ലൂര്‍ സ്വദേശി (32), കൊണ്ടോട്ടി സ്വദേശിനി (70), ആലത്തൂര്‍പ്പടിയില്‍ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശി (48), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (51), കൊണ്ടോട്ടിയില്‍ ടെക്സറ്റൈല്‍സില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി സ്വദേശിനി (19), പെരുവള്ളൂര്‍ സ്വദേശി (73) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. റിയാദില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (25), ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (48), എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ ജില്ലയില്‍ രോഗബാധിതരായി 657 പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നു. ഇതുവരെ 1,994 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 801 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 33,769 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 820 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 583 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 14 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 26 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 51 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 27 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 113 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,597 പേര്‍ വീടുകളിലും 1,352 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 41,960 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 39,987 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 24,641 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 17,319 പേര്‍ക്ക് ആന്റിജന്‍ പരിശോധനയുമാണ് നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളില്‍ 38,080 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,837 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.അതേസമയം രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


Next Story

RELATED STORIES

Share it