Kozhikode

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
X

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പൊന്നേംപാടം മൂന്നാംതൊടി എടക്കാട്ട് വീട്ടില്‍ ജിഷ്ണു (23) വിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് വിഷ്ണു ഒഴുക്കില്‍പ്പെട്ടത്.

സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മീഞ്ചന്ത ഫയര്‍ഫോഴ്‌സ്, താലൂക്ക് ദുരന്തനിവാരണ സേന, ട്രോമാ കെയര്‍, മുങ്ങല്‍ വിദഗ്ധര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it