Kottayam

കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: ഉമ്മന്‍ചാണ്ടി

കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: ഉമ്മന്‍ചാണ്ടി
X

കോട്ടയം: കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എഐസിസി അംഗം ഉമ്മന്‍ചാണ്ടി. ഇടുക്കി സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൈനാവ് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണ്.

കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍കൈയെടുക്കണം. ഇടുക്കി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെ സുധാകരനെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it