വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയില്‍
പൂഞ്ഞാര്‍ തെക്കേക്കര വേണാട് വീട്ടില്‍ സഖിമോള്‍ (47) ആണ് പിടിയിലായത്.

കോട്ടയം: യുവാക്കള്‍ക്ക് ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ പോലിസ് പിടികൂടി. പൂഞ്ഞാര്‍ തെക്കേക്കര വേണാട് വീട്ടില്‍ സഖിമോള്‍ (47) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയ്ക്കും സുഹൃത്തിനും ഖത്തറിലുള്ള തന്റെ കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നരലക്ഷത്തോളം രൂപ വാങ്ങുകയും ഗള്‍ഫിലെത്തിച്ച ശേഷം വാഗ്ദാനപ്രകാരമുള്ള ജോലിയോ പെര്‍മനന്റ് വിസയോ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് കേസ്.
യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തുന്നുവെന്നു മനസ്സിലാക്കിയ യുവതി, പാലാ മുരിക്കുംപുഴ ഭാഗത്തെ വാടകവീട്ടില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസിന്റെ പിടിയിലാവുകയായിരുന്നു. പിങ്ക് പോലിസിന്റെ സഹായത്തോടെ പാലാ പോലിസാണ് പ്രതിയെ പിടികൂടിയത്. യുവതിക്കെതിരേ കൂടുതല്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പാലാ പോലിസ് കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
RELATED STORIES
ആദിവാസി വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTതിരുവല്ലയില്‍ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
18 May 2022 2:46 PM GMTമൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി ജോഷ്വാ ...
22 April 2022 5:49 PM GMTഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
11 April 2022 1:58 PM GMTവായ്പാ തിരിച്ചടവ് മുടങ്ങി;തിരുവല്ലയില്‍ കര്ഷകന് തൂങ്ങിമരിച്ച...
11 April 2022 4:27 AM GMTകേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമായി: മന്ത്രി വീണാ ജോര്‍ജ്
28 March 2022 5:00 AM GMT