Latest News

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നം കോണ്‍ഗ്രസില്‍ മാത്രമല്ല ഉള്ളതെന്ന് ഷാഫി പറമ്പില്‍ എംപി

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നം കോണ്‍ഗ്രസില്‍ മാത്രമല്ല ഉള്ളതെന്ന് ഷാഫി പറമ്പില്‍ എംപി
X

പാലക്കാട്; കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നം കോണ്‍ഗ്രസില്‍ മാത്രമല്ല ഉള്ളതെന്നും നേതാക്കള്‍ പാര്‍ട്ടി ലൈനില്‍ നില്‍ക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണം കിട്ടും എന്നതിനാല്‍ അര്‍ഹതയും ആഗ്രഹമുള്ള കൂടുതല്‍ പേര്‍ സ്ഥാനാര്‍ഥികളാവാന്‍ വരുന്നത് സ്വാഭാവികമാണ്.

ഡല്‍ഹിയില്‍ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചര്‍ച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ല. സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണെന്നും ഷാഫി പറമ്പില്‍ എംപി വ്യക്തമാക്കി.

Next Story

RELATED STORIES

Share it