Latest News

പുനര്‍വിവാഹത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിക്കാനാവില്ല: കേരള ഹൈക്കോടതി

പുനര്‍വിവാഹത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിക്കാനാവില്ല: കേരള ഹൈക്കോടതി
X

കൊച്ചി: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ ഭാര്യയ്ക്ക് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് ആനുകൂല്യം പുനര്‍വിവാഹത്തിന്റെ പേരില്‍ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി.

ഹരജി നല്‍കുന്ന സമയത്ത് യുവതി പുനര്‍വിവാഹം ചെയ്തിരുന്നില്ല എന്നത് കോടതി ചൂണ്ടിക്കാട്ടി. വിവാഹം കഴിഞ്ഞതോടെ ആശ്രിതാവകാശം പുതിയ ഭര്‍ത്താവിലേക്ക് മാറിയെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കോടതി തള്ളി. ജോലി ഉണ്ടെന്ന കാരണത്താലും ആനുകൂല്യം നിഷേധിക്കാനാവില്ല എന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ വ്യക്തമാക്കി.

കൊല്ലം സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവ് 2009-ലാണ് വാഹനാപകടത്തില്‍ മരിച്ചത്. മോട്ടോര്‍ വാഹന ട്രിബ്യൂണല്‍ അനുവദിച്ച 4.60 ലക്ഷം രൂപ എന്ന തുക കുറവാണെന്ന് കണ്ട കോടതി, അത് 16.25 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. പുനര്‍വിവാഹത്തിന്റെ പേരില്‍ നഷ്ടപരിഹാരം നിഷേധിക്കുന്നത് വിധവകളുടെ പുനര്‍വിവാഹത്തെ തടയുന്നതിന് തുല്യമാണ്. അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നഷ്ടപരിഹാരത്തിന് ആധാരമാക്കേണ്ടത്.

Next Story

RELATED STORIES

Share it