Top

കാസര്‍കോട് ജില്ലയില്‍ 669 പേര്‍ക്ക് കൂടി കൊവിഡ്

കാസര്‍കോട് ജില്ലയില്‍ 669 പേര്‍ക്ക് കൂടി കൊവിഡ്
X

കാസര്‍കോട്: ജില്ലയില്‍ 669 പേര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികില്‍സയിലുണ്ടായിരുന്ന 637 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6466 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 322 ആയി ഉയര്‍ന്നു. വീടുകളില്‍ 28544 പേരും സ്ഥാപനങ്ങളില്‍ 1279 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29823 പേരാണ്. പുതിയതായി 1326 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ ഉള്‍പ്പെടെ പുതിയതായി 5424 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍ 2542, ആന്റിജന്‍ 2867, ട്രൂനാറ്റ് 15). 2510 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1013 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 794 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. 101915 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 94634 പേര്‍ക്ക് ഇതുവരെ നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.6 ശതമാനം.

Covid updates Kasargod

Next Story

RELATED STORIES

Share it