Kannur

അഗ്‌നിപഥിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അഗ്‌നിപഥിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
X

കണ്ണൂര്‍: യുവജനങ്ങളുടെ നട്ടെല്ല് തകര്‍ക്കുന്ന സൈന്യത്തെ സംഘപരിവാര്‍വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന അഗ്‌നിപഥിനെതിരെയും ഇഡിയെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഫാഷിസത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കാണ് രോഷാഗ്‌നി പരിപാടി സംഘടിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ കമല്‍ജിത്ത്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാഹുല്‍ ദാമോദരന്‍, റിജിന്‍ രാജ്, വി പി അബ്ദുല്‍ റഷീദ്, ജില്ലാ ഭാരവാഹിളായ വി രാഹുല്‍, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, പ്രിനില്‍ മതുക്കോത്ത്, അനൂപ് തന്നട, രോഹിത്ത് കണ്ണന്‍, പി മുഹമ്മദ് ഷമ്മാസ്, രാഗേഷ് തില്ലങ്കേരി, ഷാജു കണ്ടമ്പേത്ത്, തേജസ് മുകുന്ദ്, നിവില്‍ മനുവല്‍, നിധിന്‍ കോമത്ത്, അനസ് നമ്പ്രം, സജേഷ് അഞ്ചരക്കണ്ടി, വിജില്‍ മോഹന്‍, വി വി ലിഷ, വിജിത്ത് നിലാഞ്ചേരി, ജിജോ ആന്റണി, സി വി സുമിത്ത്, മനു തയ്യില്‍, വിജേഷ് കടവത്തൂര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ എം കെ വരുണ്‍, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, രജീഷ് അമ്പാട്ട്, രാജേഷ് കൂടാളി, ജിജേഷ് ചൂട്ടാട്ട്, എന്‍ നിധിന്‍, ശ്രീജിത്ത് കൂവേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it