Ernakulam

ഓട്ടോറിക്ഷകളില്‍ മോഷണം; പ്രതി അറസ്റ്റില്‍

തൃശ്ശൂര്‍ എറനാട് കര, വടൂക്കര പോസ്റ്റ് പുതുകുളങ്ങര വീട്ടില്‍ ബെന്നി വര്‍ഗീസ്(48) ആണ് അറസ്റ്റിലായത്.എറണാകുളം ശിവക്ഷേത്രത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കളുടെ ഡാഷ് ബോര്‍ഡുകള്‍ കുത്തിത്തുറന്നാണ് പ്രതി പണവും മൊബൈല്‍ ഫോണുകളും പേഴ്‌സുകള്‍ മറ്റും മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു

ഓട്ടോറിക്ഷകളില്‍ മോഷണം; പ്രതി അറസ്റ്റില്‍
X

കൊച്ചി: പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളില്‍ മോഷണം പതിവാക്കിയ ആളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ എറനാട് കര, വടൂക്കര പോസ്റ്റ് പുതുകുളങ്ങര വീട്ടില്‍ ബെന്നി വര്‍ഗീസ്(48) ആണ് അറസ്റ്റിലായത്.എറണാകുളം ശിവക്ഷേത്രത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കളുടെ ഡാഷ് ബോര്‍ഡുകള്‍ കുത്തിത്തുറന്നാണ് പ്രതി പണവും മൊബൈല്‍ ഫോണുകളും പേഴ്‌സുകള്‍ മറ്റും മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു.മൂന്ന് ഓട്ടോറിക്ഷകളില്‍ മോഷണം നടത്തിയ വസ്തുക്കള്‍ പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.ഓട്ടോ ഡ്രൈവര്‍മാരുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, എസ് ഐ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it