Latest News

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
X

കണ്ണൂര്‍: കണ്ണൂരില്‍ സര്‍ക്കാര്‍ വകുപ്പായ പിആര്‍ഡി (പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ്) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തില്‍ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷിന്റെ പരാതിയാണ് പിആര്‍ഡി വാര്‍ത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയാണ് വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂര്‍ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.

അതേസമയം, മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ഇലക്ഷന്‍ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂര്‍ പിആര്‍ഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും കണ്ണൂര്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടുകയുമായിരുന്നു.

Next Story

RELATED STORIES

Share it