Ernakulam

റെക്കാ ക്ലബ്ബില്‍ സ്‌ക്വാഷ് കോര്‍ട്ട് ആരംഭിച്ചു

എന്‍ഐടി കാലിക്കറ്റ് അലുമ്‌നി അസോസിയേഷന്റെ റെക്കാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സംരംഭമാണ് റെക്ക ക്ലബ്ബ്. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഉദ്ഘാടനം നിര്‍വ്വഹിച്ചു

റെക്കാ ക്ലബ്ബില്‍ സ്‌ക്വാഷ് കോര്‍ട്ട് ആരംഭിച്ചു
X

കൊച്ചി: കാക്കനാട് റെക്കാ (Reccaa ) ക്ലബ്ബില്‍ സ്‌ക്വാഷ് കോര്‍ട്ട് ആരംഭിച്ചു. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഉദ്ഘാടനം നിര്‍വ്വഹിച്ചു.എന്‍ഐടി കാലിക്കറ്റ് അലുമ്‌നി അസോസിയേഷന്റെ റെക്കാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സംരംഭമാണ് റെക്ക ക്ലബ്ബ്. യുവ നീന്തല്‍ താരം ക്രിസ്റ്റ്യാനോ ടെന്നി, കേരള യൂനിവേഴ്‌സിറ്റി സ്‌ക്വാഷ് ടീം ക്യാപ്റ്റന്‍ നീരജ, മുന്‍ ദേശീയ ബാഡ്മിന്റണ്‍ താരവും കേരള ടീം ക്യാപ്റ്റനും റെക്ക ക്ലബ്ബ് അംഗവും കൂടിയായ ജോണ്‍ ഓഫ് മാതാ എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.റെക്കാ ക്ലബ്ബ് പ്രസിഡന്റ് ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജി തോമസ്, ഷിലന്‍ സഗുണന്‍ എന്നിവര്‍ സംസാരിച്ചു. റെക്കാ ക്ലബ്ബിന് രാജ്യത്തുടനീളമുള്ള 40ലധികം ക്ലബ്ബുകളുമായും , യുഎഇയിലും മലേസ്യയിലും രണ്ട് ക്ലബ്ബുകളുമായും അഫിലിയേഷന്‍ ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it