You Searched For "kakkanad"

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ റോഡില്‍ കുത്തി വീഴ്ത്തി; യുവാവ് പിടിയില്‍

7 Jan 2020 8:52 AM GMT
കാക്കനാട് പടമുകള്‍ സ്വദേശി അമല്‍(19) ആണ് കാക്കനാട് ഇന്‍ഫോ പാര്‍്ക്ക് പോലിസിന്റെ പിടിയിലായത്. അത്താണി കുഴിക്കാട്ടുമൂല സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കഴുത്തിലേറ്റ കുത്തിനു പുറമെ പെണ്‍കുട്ടിയുടെ ഉദരഭാഗത്ത് നാലോളം സ്ഥലത്ത് മാരകമായി മുറിവേറ്റിട്ടുണ്ട്. പരുക്കേറ്റ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

തീകൊളുത്തി കൊല: പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല-ഡിജിപി

10 Oct 2019 8:05 AM GMT
കാക്കനാടില്‍ ഉണ്ടായ സംഭവം വലിയ അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. അഞ്ചു നിമിഷത്തെ ആവേശത്തില്‍ നഷ്ടമായത് രണ്ട് ചെറുപ്പക്കാരുടെ ജീവനാണ്. ഇത് വളരെയധികം വിഷമുണ്ടാക്കുന്നതാണ്. ഇതൊന്നുമല്ല ജീവിതത്തിന്റെ അവസാനം. ജീവന്‍ വളരെ വിലപ്പെട്ടതാണ്.

ഇമ്മ്യുകെയര്‍ : ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെ തിരിച്ചറിയാനുള്ള ലാബ് കൊച്ചിയില്‍

26 Sep 2019 11:48 AM GMT
മെഡ്ജിനോം ലാബിന്റെയും ഷേണായീസ് കെയര്‍ ആശുപത്രിയുടെയും സംയുക്ത സംരംഭമായ ലാബ് കാക്കനാട് സെസിലാണ് പ്രവര്‍ത്തിക്കുന്നത്. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ തിരിച്ചറിയുന്നതിനും ഗവേഷണ വിധേയമാക്കുന്നതിനുമുള്ള രാജ്യത്തെ ഏക ലബോറട്ടറി ശൃംഖലയാണിതെന്ന് ഇമ്മ്യുകെയര്‍ ഡയറക്ടര്‍ ഡോ.പത്മനാഭ ഷേണായി,സി.ഇ.ഒ ഡോ.അപര്‍ണ ജെയ്റാം, സാം സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കാക്കനാടന്റെ ഭാര്യ അമ്മിണി അന്തരിച്ചു

15 Sep 2019 4:01 PM GMT
കൊല്ലം: പ്രശസ്ത സാഹിത്യകാരനും കേന്ര്-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കാക്കനാടന്റെ(ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടന്‍) ഭാര്യ അമ്മിണി...

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.ടോണി കല്ലുക്കാരനെയും പ്രതി ചേര്‍ത്തു; രേഖ ചമയ്ക്കാന്‍ ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണിയും ഗൂഡാലോചന നടത്തിയെന്ന് പോലിസ്

21 May 2019 9:17 AM GMT
ഫാ.പോള്‍ തേലക്കാട്ടിലാണ് കേസിലെ ഒന്നാം പ്രതി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് സമൂഹ മധ്യത്തില്‍ അപമാനിക്കുന്നതിനായി ഒന്നാം പ്രതിയും നാലാം പ്രതിയും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി കേസിലെ മൂന്നാം പ്രതിയായ ആദിത്യനെ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമച്ചുവെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു

കാക്കനാട് ആള്‍ക്കൂട്ട കൊലപാതകം: 10 പ്രതികള്‍ക്ക് ജാമ്യം

11 April 2019 2:07 PM GMT
ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

എറണാകുളം -അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം മൂന്നു പേര്‍ക്കെതിരെ കോടതി കേസെടുത്തു

2 April 2019 12:24 PM GMT
ഭൂമി വില്‍പന ഇടപാടില്‍ പ്രഥമ ദൃഷ്്ട്യ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി,അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ.ജോഷി പുതുവ,ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്.വിശ്വാസ വഞ്ചന, പണാപഹരണം,ക്രിത്രിമ രേഖ ചമയക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തിരിക്കുന്നത്.മൂന്നു പേരും മെയ് 22 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ഇവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
Share it
Top