Ernakulam

'മരുന്നുകാരന്‍ അഷറൂട്ടിക്കാ' കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍

20 ചെറിയ പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത നിലയില്‍ 160 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു. ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ സ്ഥിരമായി എത്താറുള്ള വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇവരുടെ ഇടയില്‍ 'മരുന്നുകാരന്‍ അഷറൂട്ടിക്കാ' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്

മരുന്നുകാരന്‍ അഷറൂട്ടിക്കാ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍
X

കൊച്ചി: ആലുവ ടൗണ്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി അഷ്‌റഫ് (40)നെയാണ് ആലുവ റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 20 ചെറിയ പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത നിലയില്‍ 160 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു. ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ സ്ഥിരമായി എത്താറുള്ള വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇവരുടെ ഇടയില്‍ 'മരുന്നുകാരന്‍ അഷറൂട്ടിക്കാ' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി ഡിസ്‌കൗണ്ട് നിരക്കില്‍ തയ്യാറാക്കിയ ചെറു പാക്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്.

ഒരു പാക്കറ്റിന് 300 രൂപയാണ് ഇയാള്‍ ഈടാക്കുന്നത്. അത് കൊണ്ട് തന്നെ ചെറുപ്പക്കാര്‍ ഇയാളെ തേടി സ്ഥിരമായി എത്തുന്നു. ആലുവ അമ്പാട്ടുകാവ് ബസ്‌റ്റോപ്പിന് സമീപം കഞ്ചാവുമായി കസ്റ്റമേഴ്‌സിനെ കാത്തു നിന്നിരുന്ന ഇയാളുടെ അടുത്തേയ്ക്ക് കഞ്ചാവ് വാങ്ങുവാന്‍ എന്ന വ്യാജേന ന്യൂജനറേഷന്‍ സ്‌റ്റൈലില്‍ എത്തിയ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമാണ് ഇയാളെ കുടുക്കിയത്. ഇയാളുടെ ഇടപാടുകാര്‍ ആരൊക്കെയാണെന്നുള്ള അന്വേഷണം നടക്കുന്നതായും, ഇയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുള്ളതായും ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു.അവര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ കരീം, സജീവ് കുമാര്‍, ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രസന്നന്‍, നീതു എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കി. പ്രതിയെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it