കോളജ് വിദ്യാഭ്യാസ വകുപ്പ് സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തിയ്യതി നീട്ടി

തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതലത്തിലെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് (2021- 22) വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 7 ആണ്. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ അംഗീകരിക്കേണ്ട അവസാന തിയ്യതി ജനുവരി 15.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് www.dcescholarship.kerala.gov.in മുഖേന അപേക്ഷിക്കാം. സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹിന്ദി സ്‌കോളര്‍ഷിപ്പ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ്, മുസ്‌ലിം/ നാടാര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍സ്, മ്യൂസിക് & ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് എന്നിവയാണ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446096580, 9446780308, 04712306580.
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT