പി ടി തോമസ് എംഎല്‍എ അന്തരിച്ചു
അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികില്‍സയിലായിരുന്നു. വെല്ലൂരിലെ ആശുപത്രിയില്‍ ചികിസില്‍സയിലിരിക്കെ രാവിലെ 10.15 ഓടെയായിരുന്നു അന്ത്യം

കൊച്ചി: തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംങ് പ്രസിഡന്റുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എംഎല്‍എ അന്തരിച്ചു.70 വയസായിരുന്നു.അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികില്‍സയിലായിരുന്നു. വെല്ലൂരിലെ സിഎംസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അന്ത്യം.രണ്ടു തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട പി ടി തോമസ് ഇടുക്കി മുന്‍ എംപി കൂടിയായിരുന്നു.പിന്നീട് കത്തോലിക്ക സഭയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഇടുക്കി വിട്ട പി ടി തോമസ് തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ മല്‍സരിച്ചു വിജയിച്ചു.
സിറ്റിംഗ് എംഎല്‍എയായിരുന്ന ബെന്നി ബഹനാനെ മാറ്റിക്കൊണ്ടായിരുന്നു പി ടി തോമസിന് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന്‍ മല്‍സരിപ്പിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും തൃക്കാക്കരയില്‍ നിന്നും പി ടി തോമസ് വന്‍ വിജയം നേടിയാണ് നിയമസഭയില്‍ എത്തിയത്.കോണ്‍ഗ്രസിന്റെ മുഖപത്രമായ വീഷണത്തിന്റെ മാനേജിംഗം ഡയറക്ടറര്‍ ആയും പി ടി തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടുക്കി രാജമുടിയിലെ ഉപ്പു തോട് പഞ്ചായത്തില്‍ പുതിയ പറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബര്‍ 12 നായിരുന്നു പി ടി തോമസ് ജനിച്ചത്.സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൊടുപുഴ ന്യൂമാന്‍ കോളജ്,തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്,എറണാകുളം മഹാരാജാസ് കോളജ്,എറണാകുളം ഗവ.ലോ കോളജ് എന്നിവടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം.
വിദ്യാര്‍ഥിയായിരിക്കെ കെ എസ് യു വഴിയാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്.കെഎസ് യു യൂനിറ്റ് വൈസ് പ്രസിഡന്റ്,കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി,ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1980 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി ടി തോമസ് 1980 മുതല്‍ കെപിസിസി അംഗമാണ്.
1991,2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും പി ടി തോമസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.96 ലും 2006ലും തൊടുപുഴയില്‍ നിന്നും മല്‍സരിച്ചുവെങ്കിലും പി ജെ ജോസഫിനോട് പരാജയപ്പെട്ടിരുന്നു.2009 ല്‍ ഇടുക്കി ലോക് സഭാ മണ്ഡലത്തില്‍ നിന്നും എംപിയായി പി ടി തോമസ് തിരഞ്ഞെടുക്കപ്പെട്ടു.ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ച പി ടി തോമസ് പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.എഡിബിയും പ്രത്യയ ശാസ്ത്രങ്ങളും എന്ന പുസ്തകവും പി ടി തോമസ് രചിച്ചിട്ടുണ്ട്.ഉമാ തോമസ് ആണ് പി ടി തോമസിന്റെ ഭാര്യ.ഡോ.വിഷ്ണു തോമസ്,വിവേക് തോമസ് എന്നിവരാണ് മക്കള്‍.പി ടി തോമസിന്റെ മൃതദേഹം വെല്ലൂരില്‍ നിന്നും ആംബുലന്‍സില്‍ വൈകിട്ടോടെ എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിക്കും. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസില്‍ പൊതു ദര്‍ശനത്തിനു വെയ്ക്കും.
RELATED STORIES
കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്കാന് പണമില്ല; സിഎന്‍ജി ബസുകള്‍...
18 May 2022 7:25 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്:മലപ്പുറത്ത് ഭരണ മാറ്റമില്ല;രണ്ട് സീറ്റുകളില്‍...
18 May 2022 7:21 AM GMTസമസ്തയ്ക്ക് എതിരേയുള്ള വിമര്‍ശനങ്ങളെ മറയ്ക്കാന്‍ സെന്റ് ജെമ്മാസ്...
18 May 2022 7:17 AM GMTനാലു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു;ഗുജറാത്തില്‍ കോണ്‍ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMT