- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാന ടിക്കറ്റെടുക്കാന്‍ പണമില്ലാത്ത പ്രവാസികള്‍ക്ക് ഇന്ത്യന്‍ കമ്മ്യൂനിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ടിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി
ഓരോരുത്തരും വ്യക്തിഗതമായ നിവേദനം എംബസിക്കോ കോണ്‍സുലേറ്റിനോ കൊടുക്കണം. അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് വൈകാതെ എംബസിയോ കോണ്‍സുലേറ്റോ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വിധിയില്‍ പറഞ്ഞു.ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും വിസയും സമര്‍പ്പിക്കണം. എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നതിനെക്കുറിച്ചുള്ള സ്വയം സാക്ഷ്യപ്പെടുത്തണം. അതാത് എംബസികോണ്‍സുലേറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചു വരുന്നവരില്‍ സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ കമ്മ്യൂനിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ല്‍ നിന്നും ടിക്കറ്റിനുള്ള സഹായം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വടകര പാലോളിത്താഴയില്‍ ജിഷ, തിരുവനന്തപുരം മടവൂര്‍ പുലിയൂര്‍ക്കോണത്ത് ഷീബ മന്‍സിലില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് അനു ശിവരാമനാണ് ഉത്തരവ് പുറപ്പെടുവിടുവിച്ചത്.
ഓരോരുത്തരും വ്യക്തിഗതമായ നിവേദനം എംബസിക്കോ കോണ്‍സുലേറ്റിനോ കൊടുക്കണം. അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് വൈകാതെ എംബസിയോ കോണ്‍സുലേറ്റോ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വിധിയില്‍ പറഞ്ഞു.ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും വിസയും സമര്‍പ്പിക്കണം. എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നതിനെക്കുറിച്ചുള്ള സ്വയം സാക്ഷ്യപ്പെടുത്തണം. അതാത് എംബസികോണ്‍സുലേറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ടിക്കറ്റിനുള്ള അപേക്ഷയും പാസ്സ്പോര്‍ട്ട് കോപ്പിയും, വിസ (എക്‌സിറ്റ്/ എക്‌സിറ്റ് & റീ-എന്‍ട്രി) കോപ്പിയും, അതാതു രാജ്യത്തെ തൊഴില്‍/താമസ ഐഡി കോപ്പിയും, അപേക്ഷകരുടെ മൊബൈല്‍ നമ്പറും സഹിതം പ്രവാസികള്‍ക്ക് അതാത് എംബസ്സി,കോണ്‍സുലേറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.
കൊവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് ദുരിതത്തിലാവുകയും നാട്ടില്‍ വരാന്‍ വിമാന ടിക്കറ്റ് എടുക്കാന്‍ കഴിവില്ലാത്തവരുമായ യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലുമുള്ള തങ്ങളുടെ ഭര്‍ത്താക്കന്മാരെ നാട്ടിലെത്തിക്കുന്നതിന് എംബസ്സിയുടെ ക്ഷേമനിധിയില്‍ നിന്നും തുക അനുവദിക്കണമെന്നായിരുന്നു ജിഷ,ഷീബ,മനീഷ എന്നീ ഹരജിക്കാരുടെ ആവശ്യം.അഡ്വ പി ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ ജോര്‍ൃ്, അഡ്വ. ആര്‍ മുരളീധരന്‍ എന്നിവരാണ് ഹരജിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.എംബസി ക്ഷേമനിധി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ട്. ആ പ്രോട്ടോക്കോള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാ എംബസികളും കോണ്‍സുലേറ്റുകളും ബാധ്യസ്ഥരാണ്. പക്ഷേ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒരുപാട് ആളുകള്‍ ക്ഷേമനിധി വിനിയോഗിക്കുമെന്ന ഭയം കാരണം എംബസികളും കോണ്‍സുലേറ്റുകളും ആര്‍ക്കും സഹായം കൊടുക്കാതായി.ഈ സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നായിരുന്നു അവര്‍ നിലപാടെടുത്തത്.
എന്നാല്‍ അത്തരത്തില്‍ സഹായം നല്‍കുന്നതില്‍ തങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ അറിയിച്ചു.അത് പ്രവാസികളുടെ ഫണ്ടാണെന്നും അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് അര്‍ഹരയാട്ടുള്ള, പാവപ്പെട്ട എല്ലാ പ്രവാസികള്‍ക്കും ടിക്കറ്റ് കൊടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, അസുഖം മൂലം ചികിത്സയിലുള്ളവര്‍, സ്പോണ്‍സര്‍മാരുടെ സഹായം ലഭിക്കാത്തവര്‍ തുടങ്ങിയവര്‍ക്ക് ടിക്കറ്റ് നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.കേന്ദ്രസര്‍ക്കാരും, റിയാദിലെയും ദോഹയിലെയും ഇന്ത്യന്‍ എംബസ്സികളിലെ അംബാസ്സഡര്‍മാരും ദുബായിലെയും ജിദ്ദയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍മാരുമായിരുന്നു ഹരജിയിലെ എതിര്‍ കക്ഷികള്‍.ഇടം സാംസ്‌കാരികവേദി റിയാദ്, ഗ്രാമം യു.എ.ഇ, കരുണ ഖത്തര്‍, എന്നീ സംഘടനകളുടെ കൂട്ടായ പ്രയത്‌നം പ്രവാസികളുടെ അവകാശം സംരക്ഷിക്കുന്ന വിധിക്ക് തുണയായി
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















