Big stories

എംപിമാരുടെ സസ്‌പെന്‍ഷന്‍: പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു.കറുത്ത റിബണ്‍ ധരിച്ചാണ് അംഗങ്ങളുടെ പ്രതിഷേധം.

എംപിമാരുടെ സസ്‌പെന്‍ഷന്‍: പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം
X

ന്യൂഡല്‍ഹി: ലോക്‌സഭാ എംപിമാരെ സസ്‌പെന്റ് ചെയ്ത സ്പീക്കറുടെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു.കറുത്ത റിബണ്‍ ധരിച്ചാണ് അംഗങ്ങളുടെ പ്രതിഷേധം.സസ്‌പെന്‍ഷന്‍ നടപടി ഒഴിവാക്കണമെന്നും ഡല്‍ഹി കലാപത്തില്‍ ഉടന്‍ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഡല്‍ഹി കലാപത്തിന്മേലുള്ള ചര്‍ച്ച ഹോളിക്ക് ശേഷം നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍, ഇത് അനുവദിക്കാനാകില്ലെന്നും രാജ്യത്ത് നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ഉടന്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ഏഴ് അംഗങ്ങളെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദമാകുമെന്നാണ് വിവരം. നിലവില്‍ 12 മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബെന്നി ബഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പടെ ഏഴ് എംപിമാരാണ് ഈ സമ്മേളനം അവസാനിക്കും വരെ സസ്‌പെന്റ് ചെയ്യപ്പെട്ടത്. പാര്‍ലമെന്റ്് പരിസരത്ത് നിന്ന് പിന്‍വാങ്ങാനും ഇന്നലെ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യം പരിഗണിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍ക്കൊപ്പം കോണ്‍ഗ്രസ് ചീഫ് വിപ്പ് ഗൗരവ് ഗൊഗോയി, തമിഴ്‌നാട്ടില്‍ നിന്നുള്ള മണിക്കം ടാഗൂര്‍, അമൃത്സര്‍ എംപി ഗുര്‍ജിത് സിംഗ് എന്നിവര്‍ക്കും സസ്‌പെന്‍ഷനുണ്ട്. ഈ സമ്മേളനം മുഴുവന്‍ ഇവര്‍ സഭയ്ക്ക് പുറത്ത് നില്ക്കണം എന്ന സര്‍ക്കാര്‍ പ്രമേയം ശബ്ദവോട്ടോടെയാണ് അംഗീകരിച്ചത്.


Next Story

RELATED STORIES

Share it