- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനത്താവളത്തിന് സമീപം മുസ് ലിം ഡ്രൈവര്‍മാര്‍ക്ക് നമസ്‌കാരം നടത്താന്‍ അനുവദിക്കുന്നതില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പ്രാര്‍ഥന നടത്താന്‍ സ്ഥലം തേടി ടാക്‌സി, ക്യാബ് ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി കോടതി നിരസിച്ചു. പകരം മറ്റൊരു സ്ഥലം നമസ്‌കാരത്തിന് കൊടുക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റമദാന്‍ സമയമായതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റിയും എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബിപി കൊളബാവാല, ഫിര്‍ദൗസ് പുനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.
വിമാനത്താവള പ്രദേശത്ത് ധാരാളം മുസ് ലിം ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നും നമസ്‌കരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ഹരജിക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജ്യോതി ചവാന്‍, പ്രസ്തുത പ്രദേശം ഒരു ഉയര്‍ന്ന സുരക്ഷാ മേഖലയാണെന്നും അവിടെ ധാരാളം ആളുകള്‍ ഇടയ്ക്കിടെ ഒത്തുകൂടുന്നത് സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും കോടതിയെ അറിയിച്ചു.
സാധ്യമെങ്കില്‍ റമദാന്‍ മാസത്തില്‍ താല്‍ക്കാലിക അനുമതി നല്‍കാമെന്നും പിന്നീട് സ്ഥലം പഴയ അവസ്ഥയിലേക്ക് പുനസ്ഥാപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















