Latest News

അമേരിക്കയും ഇറാനും തമ്മിലെ സംഘര്‍ഷം സ്വര്‍ണവിപണിയെ ബാധിക്കുമോ?

അമേരിക്കയും ഇറാനും തമ്മിലെ സംഘര്‍ഷം സ്വര്‍ണവിപണിയെ ബാധിക്കുമോ?
X

തിരുവനന്തപുരം: അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവില ഉയരുമോ എന്നാണ് വിപണിയിലെ ആശങ്ക. രാജ്യാന്തര വിപണിയില്‍ മുന്‍ ദിവസത്തെ ഇടപാടില്‍ 0.4% ഉയര്‍ന്ന സ്വര്‍ണം, ഔണ്‍സിന് ഏകദേശം 5,200 ഡോളറിനടുത്താണ് ഇന്ന് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ നിഗമനം.

ഇറാന്‍ യുഎസ് ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിച്ച ഒമാന്‍ പറയുന്നുണ്ടെങ്കിലും സമാധാന ചര്‍ച്ച എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതോടെ സംഘര്‍ഷ സാധ്യതയെക്കുറിച്ച് വിപണിയില്‍ ആശങ്ക തുടരുകയാണ്. മേഖലയില്‍ ഇറാനും യുഎസും യുദ്ധസമാനമായ സേനാ വിന്യാസം നടത്തുന്നുണ്ട്. ഇരുവിഭാഗവും ചര്‍ച്ച തുടരാമെന്ന് നിലപാടെടുത്തത് മാത്രമാണ് ആശ്വാസം.

ആണവ പരീക്ഷണങ്ങളും മിസൈല്‍ ഗവേഷണവും അവസാനിപ്പിക്കണമെന്ന ആവശ്യത്തിലാണ് ചര്‍ച്ചകള്‍ നിലവില്‍ വഴിമുട്ടിയിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെ ആക്രമിക്കാനാണ് യുഎസിന്റെ തീരുമാനമെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ അമിത ആവശ്യങ്ങള്‍ക്കുമുന്നില്‍ ഇറാന്‍ വഴങ്ങില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞുകഴിഞ്ഞതാണ്.

സംഘര്‍ഷം പരിഹരിക്കപെടാതിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത് വിപണിയെയും സ്വര്‍ണവിലയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍ .തുടരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വ്യാപാര സമ്മര്‍ദ്ദങ്ങളും, ഡോളറിന്റെ ഇടിവിനെ കുറിച്ചുള്ള ആശങ്കകളും സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നു. വിപണി സ്ഥിരത കൈവരിച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ അടിസ്ഥാനമാക്കിയ സ്വര്‍ണ ഇടിഎഫുകളില്‍ തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിരിക്കുകയാണ്.

Next Story

RELATED STORIES

Share it