Top

കുവൈത്തിലെ പ്രവേശന വിലക്ക് നീട്ടി യുഎഇയില്‍ കുടുങ്ങിയവര്‍ ധര്‍മ്മ സങ്കടത്തില്‍

22 Feb 2021 3:34 AM GMT
കൂവൈത്തിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ധര്‍മ്മ സങ്കടത്തിലായി. ഈ മാസം ഫിബ്രുവരി 7 നാണ് കുവൈത്തിലേക്ക് രണ്ട് ആഴ്ച പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

കോവിഡ് പരിശോധനക്കായി ദുബയില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി

22 Feb 2021 3:01 AM GMT
കോവിഡ്-19 പരിശോധനക്കായി ദുബയില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചതായി ദുബയ് ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അറിയിച്ചു.

എടവണ്ണയിലും കാട്ടാന ഇറങ്ങി

31 Jan 2021 10:07 AM GMT
നിലമ്പൂരിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങിയതിനെ പിന്നാലെ എടവണ്ണയിലും കാട്ടാന ഇറങ്ങി. എടവണ്ണ ചളിപ്പാടം കുരുണി കോളനിയിലെ ടാപ്പിംഗ് തൊഴിലാളികളാണ് വെളുപ്പിന് 3 മണിക്ക് ആനയെ കണ്ടതെന്ന് ചളിപ്പാടം സ്വദേശി അനീഷ് പറഞ്ഞു.

യുഎഇ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നു.

30 Jan 2021 10:50 AM GMT
വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നടപ്പിലാക്കി യുഎഇ. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സാഹിത്യകാര്‍, കലാകാര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് യുഎഇ പൗരത്വം നല്‍കുന്നത്.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഭക്ഷ്യ കയറ്റുമതി വര്‍ദ്ധിക്കുന്നു.

25 Jan 2021 8:03 PM GMT
യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അറബ് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുകയാണെന്ന് ഭക്ഷ്യോല്‍പന്ന കയറ്റുതി രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. അറബ് വിഭവങ്ങളില്‍ ഉപയോഗിക്കുന്ന തഹീന, വെളുത്ത എള്ള് എന്നിവയുടെ കയറ്റുതി ഇന്ത്യയിലേക്ക് വര്‍ധിച്ചുവെന്ന് യു എ ഇയിലെ പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ അല്‍ സിദാവി ഗ്രൂപ്പ് മേധാവി താലിബ് സാലിഹ് അല്‍സീദാവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുബയിലെ രണ്ടാമത്തെ ക്ഷേത്രം അടുത്ത വര്‍ഷം തുറക്കും

25 Jan 2021 7:54 PM GMT
ഹിന്ദുമത വിശ്വാസികള്‍ക്കായുള്ള ദുബയിലെ രണ്ടാമത്തെ ക്ഷേത്രം അടുത്ത വര്‍ഷം ദീപാവലി മുതല്‍ പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കും.

വീട്ടുമുറ്റത്ത് സ്‌ട്രോബറി വിളവെടുത്ത് മാതൃകയായി വീട്ടമ്മ

16 Jan 2021 6:24 PM GMT
ശൈത്യ മേഖലയില്‍ മാത്രം കൃഷി ചെയ്യുന്നതും ആളുകള്‍ മോഹ വില കൊടുത്ത് വാങ്ങുന്നതുമായ സ്‌ട്രോബറി വീട്ട് മുറ്റത്ത് കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി മാതൃകയാവുകയാണ് എടവണ്ണയിലെ പത്തപ്പിരിയം പനനിലത്ത് റൈഹാന

ദുബയ് കസ്റ്റംസ് ഹമ്രിയ തുറമുഖത്ത് നിന്ന് 76 കിലോ മയക്ക് മരുന്ന് പിടികൂടി

3 Jan 2021 7:01 PM GMT
ദുബായ് കസ്റ്റംസ് നടത്തിയ ഒരു വലിയ മയക്കുമരുന്ന് വേട്ടയില്‍ ഹമ്രിയ തുറമുഖത്ത് നിന്ന് 76.31 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. രാജ്യത്തേക്കുവന്ന കണ്ടെയ്‌നര്‍ ഷിപ്പിനുള്ളില്‍ 30.15 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും 46.16 കിലോഗ്രാം ഹാഷിഷും അടങ്ങിയ എഇഡി 47.5 ദശലക്ഷം ഡോളര്‍ മതിക്കുന്ന മയക്കുമരുന്നുകള്‍ കണ്ടെത്തിയതായി ദുബായ് കസ്റ്റംസിലെ കസ്റ്റംസ് ഇന്‍സ്‌പെക്ഷന്‍ ഡിവിഷന്‍ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു.

ഐഐഎം പ്രവേശന പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് മികച്ച വിജയം

3 Jan 2021 6:38 PM GMT
മലയാളി വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഐഐഎം നടത്തിയ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കേറ്റ്)പ്രവേശന പരീക്ഷയില്‍ മികച്ച വിജയം.

പുതുവല്‍സരാഘോഷങ്ങള്‍ക്ക് ദുബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

26 Dec 2020 4:40 PM GMT
കൂട്ടമായി നടത്തുന്ന പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ദുബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ദുബയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

23 Dec 2020 7:12 PM GMT
ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ദുബയ് സുപ്രീം കമ്മറ്റി ഓഫ് ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും കോവിഡ്-19 കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിന്റെയും സഹകരണത്തോടെ ദുബയില്‍ കോവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ചു.

ഐഐഎം പഠന കേന്ദ്രം ദുബയിലും

13 Dec 2020 6:46 PM GMT
ഇന്ത്യയിലേ പ്രമുഖ ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം ല്‍ പഠിക്കാന്‍ പ്രവാസികള്‍ക്കും സൗകര്യം ഒരുക്കി.

വിസ പതിപ്പിക്കാന്‍ രണ്ട് മണിക്കൂറുമായി നഹ്ദ സെന്റര്‍

12 Dec 2020 4:09 PM GMT
പാസ്‌പ്പോര്‍ട്ടില്‍ വിസ പതിപ്പിക്കാന്‍ രണ്ട് മണിക്കൂറിനുള്ളില്‍ കഴിയുന്ന സംവിധാനം ഒരുക്കി അല്‍ നഹ്ദ സെന്റര്‍. മെഡിക്കലിനും വിസ സ്റ്റാമ്പിംഗിനുമായി ദിവസങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ചുരുങ്ങിയ സമയം കൊണ്ട് വിസ അടിക്കുന്ന സംവിധാനം ആരംഭിച്ചത്.

ഭവന്‍സിന്റെ പേള്‍ വിസ്ഡം സ്‌ക്കൂള്‍ ദുബയിലും ആരംഭിച്ചു.

12 Dec 2020 4:07 PM GMT
നാട്ടിലെ പ്രമുഖ വിദ്യാലയ സ്ഥാപനമായ ഭവന്‍സ് പേള്‍ വിസ്ഡം എന്ന പേരില്‍ ദുബയിലും ആരംഭിച്ചു.

എംഎസ് ധോണിയുടെ സഹകരണത്തോടെ ദുബയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റ് പരിശീലനം

12 Dec 2020 4:03 PM GMT
എംഎസ് ധോണി ക്രിക്കറ്റ് അക്കാഥമിയും ക്രിക്കറ്റ് സ്‌പെറോ അക്കാഥമിയും സഹകരിച്ച് ദുബയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കുന്നു.

അലോക് സിംങ് പുതിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സിഇഒ

9 Nov 2020 1:09 PM GMT
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ സിഇഒ ആയി അലോക് സിംങിനെ നിയമിച്ചു.

ആദ്യ ഇസ്രായേല്‍ വിനോദ സംഘം ദുബയിലെത്തി

9 Nov 2020 12:46 PM GMT
യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം ആരംഭിച്ചതിനെ തുടര്‍ന്നുള്ള ആദ്യത്തെ ഇസ്രായേല്‍ വിനോദ സംഘം ദുബയിലെത്തി.

പുസ്തക മേളയിലും ഷാര്‍ജ പോലീസിന്റെ ആരോഗ്യ ബോധവല്‍ക്കരണം

9 Nov 2020 12:18 PM GMT
ലോകം നേരിടുന്ന ആരോഗ്യ വിപത്തായ കോവിഡ്-19 നെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് ഷാര്‍ജ പോലീസ് ബോധവല്‍ക്കരണം നടത്തി

ജോ ബിഡന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം

8 Nov 2020 6:19 PM GMT
അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡനെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദിക്കുകയും ഭാവി ദൗത്യങ്ങളില്‍ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു.

യുഎഇ 50 വര്‍ഷത്തേക്കുള്ള വികസന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നു.

8 Nov 2020 6:12 PM GMT
അടുത്ത 50 വര്‍ഷത്തേക്ക് അടിസ്ഥാന സൌകര്യങ്ങള്‍, പാര്‍പ്പിടം, പരിസ്ഥിതി , വെള്ളം, ഭക്ഷ്യ സുരക്ഷ, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അക എന്നീ മേഖലകളില്‍ യുഎഇയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനും സര്‍ക്കാര്‍ ഏകീകരണം ശക്തിപ്പെടുത്തുന്നതിനുമായി മന്ത്രിമാരടക്കം 400 ഓളം വരുന്ന ഉന്നത വ്യക്തികളുടെ നാല്്് ദിവത്തെ ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.

കേരള സര്‍ക്കാരിന്റെ ആദ്യത്തെ ഡിസൈന്‍ ബിരുദ പഠനത്തിന് അപേക്ഷ ക്ഷണിച്ചു

2 Nov 2020 11:44 AM GMT
ഏറെ ജോലി സാധ്യതയുള്ള നാല് വര്‍ഷത്തെ ഡിസൈന്‍ ഡിഗ്രി കോഴ്‌സിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ദുബയ് കോണ്‍സുലേറ്റില്‍ സഹായത കേന്ദ്രം ആരംഭിച്ചു.

1 Nov 2020 1:21 PM GMT
കുറഞ്ഞ വേതനക്കാരായ ഇന്ത്യക്കാരുടെ പ്രശ്‌ന പരിഹാരത്തിനായി പ്രവാസി ഭാരതീയ സഹായത കേന്ദ്രം (പിബിഎസ്‌കെ) ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു.

ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ വീണ്ടും തുറന്നു.

31 Oct 2020 6:55 PM GMT
ദുബയിലെത്തുന്ന വിനോദ സഞ്ചാരികളുടെയും യുഎഇയിലെ താമസക്കാരുടെയും മുഖ്യ ആകര്‍ഷകമായ മിറാക്കിള്‍ ഗാര്‍ഡന്‍ ഇന്ന് മുതല്‍ തുറക്കുന്നു.

രാജ്യാന്തര പുസ്തക മേളക്കായി ഷാര്‍ജ ഒരുങ്ങി

19 Oct 2020 12:34 PM GMT
ലോകത്തെ ഏറ്റവും വലിയ 3 പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ്‌ഐബിഎഫ്) യ്ക്ക് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തില്‍ നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് 39 ാമത് മേളയെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് റക്കാദ് അല്‍ അമിരി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടന്‍ ദുബയില്‍

13 Oct 2020 1:35 PM GMT
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫൗണ്ടന്‍ ദുബയ് പാം ജുമൈറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 105 മീറ്റര്‍ ഉയരത്തില്‍ കടലില്‍ 14,000 ച.മീറ്റര്‍ വീസ്തീര്‍ണ്ണത്തിലാണ് ഫൗണ്ടന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

യുഎഇയില്‍ 1315 പേര്‍ക്ക് കോവിഡ്

13 Oct 2020 1:00 PM GMT
യുഎഇയില്‍ 24 മണിക്കൂറിനുള്ളില്‍ 1315 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധിച്ചതായി കണ്ടെത്തിയതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ്: 30 ലക്ഷം പ്രവാസികള്‍ കുടുങ്ങി കിടക്കുന്നതായി യുഎന്‍ ഏജന്‍സി

10 Oct 2020 9:26 AM GMT
കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചത് കാരണം സ്വന്തം വീട്ടിലെത്താന്‍ കഴിയാതെ 30 ലക്ഷം പ്രവാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി വെളിപ്പെടുത്തി.

'ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു' എന്ന തീമുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 4 ന് ആരംഭിക്കുന്നു

10 Oct 2020 8:41 AM GMT
ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു എന്ന പ്രമേയവുമായി 39 മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേള അടുത്ത മാസം 4 ന് ആരംഭിക്കും. ലോകത്തിലെ മികച്ച മൂന്ന് പുസ്തക മേളകളിലൊന്നായ ഷാര്‍ജ ഇന്റര്‍നാണല്‍ ബുക്ക് ഫെയര്‍ (എസ്‌ഐബിഎഫ്) ചരിത്രത്തില്‍ ആദ്യമായി ഒരു അദ്വിതീയ ഓണ്‍ലൈന്‍ഓഫ്‌ലൈന്‍ ഹൈബ്രിഡ് പ്രോഗ്രാമിംഗ് സ്വീകരിച്ചു. അത് സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ അവിസ്മരണീയമായ ഒരു സങ്കലനമാകും നല്‍കുകയെന്ന് വാഗ്ദാനം ചെയ്യുന്നു. രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയുമാണ് സന്ദര്‍ശന സമയം.

ഷാര്‍ജയില്‍ യുവാക്കള്‍ക്ക് മയക്ക് മരുന്ന് നല്‍കുന്ന ഡോക്ടര്‍ പിടിയില്‍

10 Oct 2020 8:11 AM GMT
മയക്ക് മരുന്ന് ആവശ്യക്കാരായ യുവാക്കള്‍ക്ക് മയക്ക് മരുന്ന് കുറിച്ച് നല്‍കുന്ന മനോരോഗ വിദഗ്ദ്ധനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.

ജനത്തിരക്ക്: സ്ഥാപനം ഉല്‍ഘാടന ദിവസം തന്നെ പൂട്ടിച്ചു.

9 Oct 2020 7:44 PM GMT
കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ ക്ഷണിച്ച് ഉല്‍ഘാടനം ചെയ്യാന്‍ തീരുമാനിച്ച സര്‍വ്വീസ് സെന്ററിന് പൂട്ട് വീണു

യുഎഇ-ഇന്ത്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

9 Oct 2020 4:20 PM GMT
യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗേഷും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കറും ദുബയില്‍ കൂടിക്കാഴ്ച നടത്തി.

യുഎഇ എക്‌സ്‌ചേഞ്ച് തകര്‍ച്ച: ബിആര്‍ ഷെട്ടി-മങ്ങാട്ട് സഹോദരന്‍മാരുടെ പങ്ക് അന്വേഷിക്കണം

8 Oct 2020 3:19 PM GMT
ദുബയ്: യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ എന്‍എംസി തുടങ്ങിയ സ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം പിഴ

3 Oct 2020 5:32 PM GMT
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലില്‍ പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം ചുമത്തി ദുബയ് പോലീസ്.

ഷാര്‍ജയില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു

3 Oct 2020 3:31 PM GMT
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഇബ്തിസാമ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടന്നു.

എംഎസ്എസ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

3 Oct 2020 3:21 PM GMT
ഗാന്ധി ജയന്തി ദിനത്തില്‍ മോഡല്‍ സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലത്തീഫ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ 369 പേരാണ് രക്തദാനം നടത്തിയത്.

അബുദബിയില്‍ വാഹാനപകടം 3 പേര്‍ മരിച്ചു

22 Sep 2020 3:51 PM GMT
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ന് അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ 3 പേര്‍ മരിക്കുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദബി പോലീസ് അറിയിച്ചു.
Share it