നെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. എംഎ യൂസുഫലി
നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം സമാധാനപരമാകുമെന്ന് ശ്രീബുദ്ധന്റെ വാക്കുകള്‍ ഉദ്ദരിച്ചാണ് പിസി ജോര്‍ജ്ജ് നടത്തിയ നിന്ദ്യമായ പരാമര്‍ശത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി നല്‍കിയ മറപടി.

ഷാര്‍ജ: നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം സമാധാനപരമാകുമെന്ന് ശ്രീബുദ്ധന്റെ വാക്കുകള്‍ ഉദ്ദരിച്ചാണ് പിസി ജോര്‍ജ്ജ് നടത്തിയ നിന്ദ്യമായ പരാമര്‍ശത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി നല്‍കിയ മറപടി. ഷാര്‍ജ ബുത്തീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പിസി ജോര്‍ജ്ജ് എം.എ യൂസുഫലിക്കും മുസ്ലിംങ്ങള്‍ക്കുമെതിരെ നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ക്കുമെതിരെ വാര്‍ത്താ സമ്മേളത്തില്‍ ആദ്യം പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന യൂസുഫലി ചടങ്ങിന്റെ അവസാനത്തിലാണ് ശ്രീബദ്ധന്റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിയത്. പിസി ജോര്‍ജ്ജ് പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും എന്തും പറയാന്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ യൂസുഫലി വിമാര്‍ശനങ്ങള്‍ക്ക് അതീതനല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ ശുഭ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്ടൊന്ന കയറി ഇടപെടാനുള്ള സാഹചര്യമല്ല യെമനില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ ഷെയറുകള്‍ വിപണിയിലെത്തിക്കുമെന്നും ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ മുനഗണന നല്‍കുമെന്നും അേേദ്ദഹം പറഞ്ഞു.
RELATED STORIES
കണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT