പ്രേക്ഷകരും മാറുന്നത് കൊണ്ടാണ് സിനിമയും മാറുന്നത്. മമ്മൂട്ടി
കാലത്തിനനുസരിച്ച് സിനിമയും മാറുന്നുണ്ട് അതിന് കാരണം പ്രേക്ഷകരും മാറുന്നത് കൊണ്ടാണന്ന് മെഗാസ്റ്റാര്‍ മമ്മുട്ടി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദുബയ്: കാലത്തിനനുസരിച്ച് സിനിമയും മാറുന്നുണ്ട് അതിന് കാരണം പ്രേക്ഷകരും മാറുന്നത് കൊണ്ടാണന്ന് മെഗാസ്റ്റാര്‍ മമ്മുട്ടി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും പുതിയ സിനിമയായ റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി. ഈ സിനിമ ഒറ്റത്തവണ കണ്ടിട്ട് കഥ മനസ്സിലാകുന്നില്ലെങ്കില്‍ സിനിമാ പാട്ടുകള്‍ വീണ്ടും കേള്‍ക്കുന്നത് പോലും വീണ്ടും കാണണമെന്നും മമ്മുട്ടി പറഞ്ഞു. സിനിമയില്‍ ഉണ്ടാകുന്ന മാറ്റം അത് പ്രേക്ഷകന് അവകാശപ്പെട്ടതാണ്. പൊതുജനങ്ങളില്‍ കാല ക്രമേണ ഉണ്ടാകുന്ന മാറ്റങ്ങള്‍ സിനിമയിലും ഉണ്ടാകും. മാറ്റമുണ്ടാകുന്ന സിനിമയില്‍ പങ്ക് വഹിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് എനിക്ക് അവകാശപ്പെട്ടത്. അതില്‍ കൂടുതലൊന്നും ക്രെഡിറ്റ് എടുക്കാന്‍ ഞാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ നടന്‍ ഷറഫുദ്ദീന്‍. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, ജോര്‍ജ്ജ് എന്നിവരും സംബന്ധിച്ചു.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT