Latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദുബയ്-കണ്ണൂര്‍ സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദുബയില്‍ നിന്നും കണ്ണൂരിലേക്കും ഷാര്‍ജയില്‍ നിന്നും വിജയവാഡയിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദുബയ്-കണ്ണൂര്‍ സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍
X

ദുബയ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദുബയില്‍ നിന്നും കണ്ണൂരിലേക്കും ഷാര്‍ജയില്‍ നിന്നും വിജയവാഡയിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.40 ന് പുറപ്പെടുന്ന വിമാനം രാത്രി 11.30 ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ നിന്നും പുലര്‍ച്ചെ 12.50 ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് 03.15 ന് ദുബയിലെത്തും. 300 ദിര്‍ഹം മുതലാണ് വണ്‍വേ നിരക്ക് ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നിന്നും ആഴ്ചയില്‍ രണ്ട് ദിവസമാണ് വിജയവാഡയിലേക്ക് സര്‍വ്വീസുള്ളത്. തിങ്കള്‍ ശനി ദിവസങ്ങളില്‍ രാവിലെ 11.00 മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.25 ന് വിജയവാഡയില്‍ എത്തും. അവിടെ നിന്നും ഇതേ ദിവസങ്ങളില്‍ തന്നെ വൈകിട്ട് 6.35 ന് പുറപ്പെട്ട് രാത്രി 9.30 ദുബയില്‍ എത്തുന്ന രൂപത്തിലാണ് ഷെഡ്യൂള്‍. 399 ദിര്‍ഹം മുതലാണ് ഈ സെക്ടറിലേക്കുള്ള നിരക്ക് ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it