ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ 2213 പ്രസാധകര്‍
BY AKR13 Oct 2022 5:43 PM GMT
X
AKR13 Oct 2022 5:43 PM GMT
ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസതക മേളകളിലൊന്നായ 41 മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ഈ വര്‍ഷം 95 രാജ്യങ്ങളില്‍ നിന്നുള്ള 2213 പ്രസാധകര്‍ പങ്കെടുക്കും അടുത്ത മാസം രണ്ട് മുതല്‍ 13 വരെ നടക്കുന്ന മേളയില്‍ ഇന്ത്യയില്‍ നിന്ന് അടക്കം 129 എഴുത്തുകാരും സംബന്ധിക്കും. വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം പുസ്ത ഉല്‍സവം സംഘടിപ്പിക്കുന്നതെന്ന് ഷാര്‍ജ ബുക്ക് അഥോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. പുസ്തക മേളയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 57 രാജ്യങ്ങളില്‍ നിന്നുള്ള 129 പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് മാത്രമായി 112 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി അടക്കമുള്ള പ്രമുഖരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്.
Next Story
RELATED STORIES
വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്ത്തകര്ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്ക്കെതിരായുള്ള പീഡനങ്ങളില് പ്രതികള്ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMT