Gulf

ലിമോവേഴ്‌സിലൂടെ ആരോഗ്യം സംരക്ഷിക്കാം.

ലിമോവേഴ്‌സിലൂടെ ആരോഗ്യം സംരക്ഷിക്കാം.
X

ദുബയ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന വെല്‍നെസ്സ് അധിഷ്ഠിതമായ സാങ്കേതികവിദ്യാ സ്ഥാപനമായ ലിമോവേഴ്‌സ് ലോകത്തിലെ തന്നെ പ്രഥമമായ ഹെല്‍ത്ത് & വെല്‍നെസ്സ് മെറ്റാവേഴ്‌സ് സമാരംഭിക്കുന്നു . ആരോഗ്യക്ഷേമാ മേഘലയില്‍ ഒരു സമ്പൂര്‍ണ ആവാസവ്യവസ്ഥയാണ് ലിമോവേഴ്‌സ് സാധ്യമാക്കുന്നത് . ആരോഗ്യക്ഷേമാന്വേഷകര്‍ക്ക് ലോകമെമ്പാടുമുള്ള ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തകരുടെയും ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന അതിനുനതമായ ഒരു മെറ്റാവേഴ്‌സ് (ഡിജിറ്റല്‍ സാങ്കല്പികലോകം ) ആണ് ലിമോവേഴ്‌സ് അവതരിപ്പിക്കുന്നത്. ദീര്‍ഘകാലം ഫലസമര്‍ത്ഥവും ആരോഗ്യപരവുമായ ജീവിതം നയിക്കാനും, തങ്ങളുടെ ആരോഗ്യത്തിന്റെ പൂര്‍ണചുമതല ഏറ്റെടുത്ത് സമൂഹനന്മക്കായ് സഭാവനനല്‍കാന്‍ വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണു ലിമോവേഴ്‌സിന്റെ പ്രവര്‍ത്തനലക്ഷ്യം.

ഹെല്‍ത്ത് & വെല്‍നെസ്സ് മേഖലയിലെ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ആഗോളതലത്തില്‍ തങ്ങളുടെ സെന്ററുകളോ ക്ലിനിക്കുകളോ സ്ഥാപിക്കുവാന്‍ ലിമോ വാലി എന്ന മെറ്റാവേഴ്‌സിലൂടെ സാധ്യമാക്കുന്ന പാര്‍ട്‌നര്‍വേഴ്‌സാണ് ഇതില്‍ ആദ്യത്തേത്. യാഥാര്‍ത്യലോകത്തിലേതുപോലെ തന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ അവതാരങ്ങളെ സൃഷ്ട്ടിച്ചുകൊണ്ട് ലിമോ വാലിയിലെ പ്രാക്റ്റീഷണറുടെ അവതാരവുമായി സംവദിക്കുവാന്‍ സാധ്യമാക്കുന്നതാണ് ഈ നൂതന പദ്ധതി. ലിമോ ടോക്കണുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള സേവനങ്ങള്‍ പ്രാപ്യമാക്കാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ലിമോവേഴ്‌സിന്റെ സ്ഥാപകനായ സജീവ് നായര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെല്‍നെസ്സ് വ്യവസായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സജീവ് അറിയപ്പെടുന്ന ഒരു ബിയോഹാക്കറും പീക്ക് പെര്‍ഫോമന്‍സ് കോച്ചുമാണ്. ഹാഷിര്‍ നജീബ്, ബിസിനസ്, ദിവജ്യോത് ചോഹാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it