Latest News

ഹംപി കൂട്ടബലാല്‍സംഗ കേസ്; മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

ഹംപി കൂട്ടബലാല്‍സംഗ കേസ്; മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ
X

ബെംഗളൂരു: കര്‍ണാടകയിലെ ഹംപിയില്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയേയും ഹോംസ്റ്റേ ഉടമയേയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ്(22), സായികുമാര്‍(21), ശരണബസവരാജ്(27) എന്നിവര്‍ക്കാണ് ഗംഗാവതി കോടതി വധശിക്ഷ വിധിച്ചത്. കൊപ്പല്‍ ജില്ലയിലെ ഗംഗാവതി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഇസ്രായേലി വനിതയേയും ഹോംസ്റ്റേ നടത്തിപ്പുകാരിയേയുമാണ് കൂട്ട ബലാല്‍സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന അമേരിക്കന്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്തു. രണ്ട് ആഭ്യന്തര വിനോദസഞ്ചാരികളെ പ്രതികള്‍ തല്ലിച്ചതച്ചു. ഒന്‍പത് മാസം നീണ്ട വിചാരണക്ക് ശേഷമാണ് സുപ്രധാന വിധി വരുന്നത്. കൂട്ടബലാല്‍സംഗ, കൊലപാതക കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ഫെബ്രുവരി ആറിന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ അതിവേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

2025 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. രാത്രി ഭക്ഷണം കഴിച്ച് നാല് വിനോദ സഞ്ചാരികളും ഹോം സ്റ്റേ ഉടമയും ചേര്‍ന്ന് ഹംപി പൈതൃക കേന്ദ്രത്തിന് സമീപമുള്ള സനാപൂര്‍ തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ബൈക്കില്‍ മൂന്നുപേര്‍ എത്തിയത്. പെട്രോള്‍ പമ്പിലേക്കുള്ള വഴി ചോദിച്ചാണ് സംഘം സമീപിച്ചത്. അടുത്ത് പെട്രോള്‍ പമ്പില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പണം നല്‍കാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. ഇസ്രായേലി വനിത, ഹോംസ്റ്റേ ഉടമ, യുഎസ് പൗരനായ ഡാനിയേല്‍, ഒഡീഷയില്‍ നിന്നുള്ള ബിബാഷ്, മഹാരാഷ്ട്രയില്‍ നിന്നുള്ള പങ്കജ് എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.

യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന ബിബാഷിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി കനാലില്‍ തള്ളി. തൊട്ടടുത്ത ദിവസമാണ് ഒഡീഷ സ്വദേശിയായ ബിബാഷിനന്റെ മൃതദേഹം തുംഗഭദ്ര കനാലില്‍ നിന്ന് കണ്ടെത്തിയത്. അമേരിക്കന്‍ പൗരനായ ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ്, എന്നിവരേയും പ്രതികള്‍ മര്‍ദിച്ചവശരാക്കി കനാലില്‍ തള്ളിയിട്ടിരുന്നു. 27കാരിയായ ഇസ്രായേലി വിനോദ സഞ്ചാരിയും ഹോംസ്റ്റേ നടത്തിപ്പുകാരിയായ 29കാരിയുമാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. യുവതികളുടെ ബാഗ് തട്ടിയെടുക്കയും രണ്ട് മൊബൈല്‍ ഫോണുകളും 9,500 രൂപയും കവര്‍ന്നെടുത്തിരുന്നു. കൊലപാതകം, ബലാല്‍സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it