Latest News

'കലാലയങ്ങളിലെ വംശീയ വിവേചനങ്ങള്‍ തടയാന്‍ രോഹിത് വെമുല ആക്ട് നടപ്പാക്കണം'; സമര പ്രഖ്യാപനം നടത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കലാലയങ്ങളിലെ വംശീയ വിവേചനങ്ങള്‍ തടയാന്‍ രോഹിത് വെമുല ആക്ട് നടപ്പാക്കണം; സമര പ്രഖ്യാപനം നടത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

കലാലയങ്ങളിലെ വംശീയ-ജാതി വിവേചനങ്ങള്‍ തടയാനായി രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമര പ്രഖ്യാപന സംഗമം വെല്‍ഫ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തടയാനായി യുജിസി കൊണ്ടുവന്ന ഇക്വിറ്റി നിയമം സുപ്രിംകോടതി സ്റ്റേ ചെയ്തത് സവര്‍ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമര പ്രഖ്യാപന സംഗമം കുറ്റപ്പെടുത്തി. ഇക്വിറ്റി നിയമത്തില്‍ വേണ്ട ഭേദഗതികള്‍ കൊണ്ടുവരണമെന്ന അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നുള്ള ആവശ്യം മുഖവിലക്കെടുക്കണം. ആ അര്‍ത്ഥത്തില്‍ ഇസ് ലാമോഫോബിയയേയും ജാതീയതയേയും മുന്‍ നിര്‍ത്തി വംശീയ വിവേചനങ്ങള്‍ക്ക് കൃത്യമായ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പരിധിയില്‍ കൊണ്ടുവന്ന് യുജിസിയുടെ ചട്ടക്കൂട് പരിഷ്‌ക്കരിക്കണം. അത് നടപ്പാക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കണം. കലാലയങ്ങളില്‍ നടക്കുന്ന വംശീയ വിവേചനങ്ങള്‍ക്ക് തടയിടാനായി രൂപപ്പെടുത്തുന്ന അത്തരത്തിലുള്ള കുറ്റമറ്റ ചട്ടക്കൂടിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ സമര പ്രഖ്യാപനമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആര്‍ അനിരുദ്ധന്‍, രഞ്ജിത ജയരാജ്, ഷിബിന്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തെരുവുകളിലും കലാലയങ്ങളിലും സര്‍വകലാശാല സെന്ററുകളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സമര പ്രഖ്യാപന സംഗമത്തില്‍ ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപു തോന്നക്കല്‍ സ്വാഗതവും തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഷാഹിന്‍ തന്‍സീര്‍ നന്ദിയും പറഞ്ഞു. സഈദ് ടി കെ, ബാസിത് താനൂര്‍, അമീന്‍ റിയാസ്, ലബീബ് കായക്കൊടി, മുഫീദ് കൊച്ചി, ഫയാസ് ഹബീബ്, സഹ് ല ഇ പി, ആഷിഖ് നിസാര്‍, ലമീഹ് ഷാക്കിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it