Latest News

രാജിവച്ച ഭൂപന്‍ കുമാര്‍ ബോറ തിരികെ കോണ്‍ഗ്രസിലേക്ക്

രാജിവച്ച ഭൂപന്‍ കുമാര്‍ ബോറ തിരികെ കോണ്‍ഗ്രസിലേക്ക്
X

ദിസ്പൂര്‍: അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഭൂപന്‍ കുമാര്‍ ബോറ തിരികെ കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് വിട്ട തീരുമാനം നാലു മണിക്കൂര്‍കൊണ്ട് പിന്‍വലിച്ചാണ് തിരികെ എത്തിയിരിക്കുന്നത്. ഗൗരവ് ഗോഗോയ് നടത്തിയ അനുനയ ചര്‍ച്ചയിലാണ് നയമാറ്റം. പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന യൂണിറ്റിനുള്ളില്‍ തനിക്ക് അര്‍ഹതയുള്ളത് നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു രാജി എന്നായിരുന്നു ഭൂപന്‍ കുമാര്‍ വ്യക്തമാക്കിയത്.

തനിക്ക് വേണ്ടത്ര അംഗീകാരം സംസ്ഥാന ഘടകത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ഭൂപന്‍ പരാമര്‍ശിച്ചിരുന്നത്. അസമില്‍ രണ്ടുതവണ നിയമസഭാംഗമായിരുന്നു ഭൂപന്‍ ബോറ. 2021 മുതല്‍ 2025 വരെ അസം കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ബോറ സേവനമനുഷ്ഠിച്ചു, കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ മാറ്റി ഗൗരവ് ഗൊഗോയ്യെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരുന്നു. രാജിവച്ചതിനു പിന്നാലെ ഭൂപന്‍ ബോറ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it