Sub Lead

ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്

ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്
X

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്. ഹോര്‍മൂസ് കടക്കുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണ് ഇന്ത്യയിലേക്കെത്തുന്നത്.

ഗ്രീന്‍ സാന്‍വിയെന്ന ടാങ്കറായിരിക്കും എത്തുക. പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ ഇന്ത്യ ആരംഭിച്ചു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മാര്‍ച്ചില്‍ 90 ശതമാനം ഉയര്‍ന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഷിംലയില്‍ എല്‍പിജി ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി ഷിംല ബൈപാസ് ഉപരോധിച്ചു.

വിലകൂടിയ ഓട്ടോ എല്‍പിജി നിറയ്ക്കുന്നതിനായി ബംഗളൂരുവില്‍ ഓട്ടോറിക്ഷകളുടെ വലിയ ക്യൂ ആണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ പല ഭാഗത്തും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it