Top

You Searched For "landslide"

റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവം; വേണാടും ജനശതാബ്ദിയും ഇന്ന് ആലപ്പുഴ വഴി

30 July 2020 3:09 AM GMT
കോട്ടയം ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

മ്യാന്‍മറില്‍ ധാതുഖനിയില്‍ മണ്ണിടിച്ചില്‍; 113 തൊഴിലാളികള്‍ മരിച്ചു

2 July 2020 8:20 AM GMT
പ്രാദേശികസമയം രാവിലെ 6.30ഓടെയായിരുന്നു അപകടം. കാച്ചിന്‍ സംസ്ഥാനത്തെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള രത്‌നക്കല്ല് ഖനികളാല്‍ സമ്പന്നമായ മേഖലയിലാണ് ദുരന്തമുണ്ടായത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടമെന്ന് മ്യാന്‍മര്‍ ഫയര്‍ സര്‍വീസസ് വകുപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

കല്ലാര്‍- മാങ്കുളം റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

30 Jan 2020 4:00 AM GMT
ഇടുക്കി: കല്ലാര്‍- മാങ്കുളം റോഡില്‍ കൈനഗിരിക്കു സമീപം വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. ഇതെത്തുടര്‍ന്ന് മാങ്കുളം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പ്...

പഴശ്ശി ഡാമിനു സമീപം മണ്ണിടിച്ചില്‍; അപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി (വീഡിയോ)

1 Dec 2019 1:39 PM GMT
താല്‍ക്കാലികമായി നിര്‍മിച്ച റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്.

കാസര്‍കോട് വനത്തില്‍ ഉരുള്‍പൊട്ടല്‍; തേജസ്വിനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

20 Oct 2019 1:58 AM GMT
കാസര്‍കോഡ് ജില്ലയിലെ കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

തുലാവര്‍ഷം ശക്തമായി; തിരുവനന്തപുരത്തെ അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍

19 Oct 2019 5:44 AM GMT
തിരുവനന്തപുരം, പൊന്മുടി, കല്ലാര്‍ മേഖലകളില്‍ ഇന്നലെ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്തു. മലവെള്ളപ്പാച്ചിലില്‍ പൊന്നന്‍ചുണ്ട്, മണലി പാലങ്ങള്‍ മുങ്ങി. കല്ലാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പുത്തുമല, പാതാര്‍ പള്ളികളുടെ പുനര്‍ നിര്‍മാണം: സമുദായ സംഘടനകളുടെ യോഗം വിളിച്ചു

24 Sep 2019 6:11 PM GMT
സര്‍ക്കാര്‍ പാക്കേജില്‍ നിന്നും അര്‍ഹമായ സാമ്പത്തിക സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനും നഷ്ടപ്പെട്ട രേഖകള്‍ സംഘടിപ്പിക്കുന്നതിനും പുതിയ ശ്മശാനത്തിന് ജില്ലാ കലക്ടറില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിനും വഖ്ഫ് ബോര്‍ഡ് ഇടപെടുന്നതിനും യോഗത്തില്‍ തീരുമാനമായി.

ഭീതിവിതച്ച് ശങ്കരന്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

12 Sep 2019 1:58 PM GMT
ഇന്നലെ വൈകീട്ട് മുതല്‍ വനത്തില്‍ പെയ്യുന്ന കനത്ത മഴയാണ് ഉരുള്‍പൊട്ടലിനു കാരണമായത്. ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കാരക്കോടന്‍പുഴയിലുടെ വെള്ളം ഇരച്ചുകയറുകയായിരുന്നു.

കെ​ട്ടി​ടത്തിന് മുകളിലേക്ക് മണ്ണ് ഇ​ടി​ഞ്ഞുവീ​ണ് ര​ണ്ടുപേ​ർ മ​രി​ച്ചു

6 Sep 2019 5:45 AM GMT
ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ ശ്രീ​രാ​മ​പു​രം സ്വ​ദേ​ശി രഞ്ജിത്ത്, ക​ല്ല​റ സ്വ​ദേ​ശി ചന്തു എന്നിവരാണ് മരിച്ചത്.

ഉരുള്‍പൊട്ടല്‍: കവളപ്പാറയില്‍ കാണാതായവര്‍ക്കായി രണ്ടുദിവസംകൂടി തിരച്ചില്‍

26 Aug 2019 8:24 AM GMT
പോത്തുകല്ല് പഞ്ചായത്ത് ഓഫിസില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ബന്ധുക്കളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് തിരച്ചില്‍ തുടരാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

26 Aug 2019 1:40 AM GMT
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളിപോര്‍ബന്തര്‍ എക്‌സ്പ്രസ് എന്നിവയാണ് പാസഞ്ചര്‍ ട്രെയിനുകളായി ഓടിക്കുക.

മണ്ണിടിച്ചില്‍: കൊങ്കണ്‍ റെയില്‍വേ പാത അടച്ചു

23 Aug 2019 7:26 PM GMT
പുറപ്പെട്ട ട്രെയിനുകള്‍ കടത്തിവിട്ടതിന് ശേഷമാണ് പാത അടച്ചത്. മണ്ണിടിച്ചിലില്‍ പാത യാത്രയോഗ്യമല്ലാത്ത സാഹചര്യത്തില്‍ ഇന്നും നാളെയുമായി സര്‍വീസ് നടത്തേണ്ട ആറ് ട്രെയിനുകള്‍ നേരത്തേ റദ്ദാക്കിയിരുന്നു.

ഉരുള്‍പൊട്ടല്‍: തിരച്ചില്‍ 12ാം ദിവസത്തിലേക്ക്; കണ്ടെത്താനുള്ളത് 18 പേരെ

20 Aug 2019 5:03 AM GMT
ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്. 20ഓളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.

വയനാട് ഇരുളത്തിനടുത്ത് ഉരുള്‍പൊട്ടിയെന്ന് സംശയം; ജാഗ്രതാ നിര്‍ദേശം

18 Aug 2019 6:37 PM GMT
നരസി പുഴയില്‍ ക്രമാതീതമായി വെള്ളം കൂടുന്നുണ്ടെന്നും പുഴയുടെ തീരങ്ങളില്‍ നിന്ന് വീണ്ടും ആളുകള്‍ ക്യാംപിലേക്ക് മാറുകയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്

കവളപ്പാറ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 39

17 Aug 2019 8:59 AM GMT
ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരേയാണ് കാണാതായത്. ഇതില്‍ 39 പേരുടെ മൃതദേഹം കണ്ടെത്തി.

കവളപ്പാറയില്‍നിന്ന് നാല് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; മരണം 37 ആയി, പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതം

16 Aug 2019 4:04 AM GMT
നാലുഭാഗമായി തിരിച്ച് 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.

കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 33 ആയി; 26 പേര്‍ക്കായി കാത്തിരിപ്പ് തുടരുന്നു

15 Aug 2019 2:14 PM GMT
ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തിയ എട്ടു ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. എസ്ഡിപിഐ ആര്‍ജി ടീം ഉള്‍പ്പെടെയുള്ള സംഘമാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയത്.

പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താനിരുന്ന പൊതു ജന പരാതി പരിഹാര അദാലത്ത് മാറ്റി വച്ചു

14 Aug 2019 3:35 PM GMT
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ സംഭവിച്ച അതിരൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഗസ് 17 ന് പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താന്‍ നിശ്ച...

പുത്തുമലയില്‍ തിരച്ചിലിന് ഹൈദരാബാദില്‍ നിന്നും റഡാറുകള്‍ എത്തിക്കും

14 Aug 2019 2:24 PM GMT
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ പത്ത് പേര്‍ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയില്‍ തിരച്ചിലിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹൈദരാ...

വയനാട്ടില്‍ ഉരുള്‍പൊട്ടിയത് 10 സ്ഥലങ്ങളില്‍; മാറ്റിപാര്‍പ്പിച്ചത് 88,854 പേരെ

13 Aug 2019 5:19 PM GMT
പുത്തുമല, വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേര്‍മല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലില്‍ മീന്‍മുട്ടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്

പുത്തുമലയിൽ സംഭവിച്ചത് അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പ്

13 Aug 2019 1:36 AM GMT
ചെരിഞ്ഞ പ്രദേശങ്ങളിൽ സംഭരിക്കപ്പെടുന്ന വെള്ളം മർദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുൾപൊട്ടൽ.

മഴക്കെടുതി: എസ്ഡിപിഐ സ്വാതന്ത്ര്യദിന കാവലാള്‍ ജാഥകള്‍ മാറ്റിവച്ചു

11 Aug 2019 10:46 AM GMT
കോഴിക്കോട്: സംസ്ഥാനം മഴക്കെടുതിയില്‍ ദുരിതത്തിലായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും അടിയന്തര പ്രാധാന്യം നല്‍കി ആഗസ്...

ഇത് ഉള്ളില്‍ നിന്നുള്ള കണ്ണീര്; എല്ലാവരും ഭൂമിയുടെ അവകാശികള്‍ (വീഡിയോ)

11 Aug 2019 10:30 AM GMT
കനത്ത മഴ ദുരന്തം വിതച്ച മേഖലകളില്‍ ജീവന്‍ പണയം വച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും മറ്റും. കേരളത്തിന്റെ വിവിധ...

കവളപ്പാറയില്‍ സൈന്യം എത്തി; കണ്ടെത്താനുള്ളത് 54 പേരെ

11 Aug 2019 4:27 AM GMT
കവളപ്പാറയില്‍ 63 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആറുപേരുടെ മൃതദേഹം ആണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയില്‍ ഉണ്ടായിരുന്നു.

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടൽ; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.

9 Aug 2019 11:18 AM GMT
ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

പുത്തുമല ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു

8 Aug 2019 7:30 PM GMT
പ്രതികൂല കാലാവസ്ഥയും ശക്തമായ മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനുള്ള കാരണം.

ഉരുള്‍പൊട്ടലില്‍നിന്ന് തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

8 Aug 2019 7:12 PM GMT
കാലവര്‍ഷം കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാന്‍ എത്തിയതായിരുന്നു താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം.

പുത്തുമല ഉരുള്‍പൊട്ടല്‍: സൈന്യത്തിന്റെ ആദ്യസംഘം എത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

8 Aug 2019 5:32 PM GMT
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ നിരവധി പേരെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളു എന്ന അവസ്ഥയാണ്.

വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; 40 പേരെ കാണാതായെന്ന് റിപോര്‍ട്ട്; അമ്പലവും പള്ളിയും ഒലിച്ചുപോയി

8 Aug 2019 2:58 PM GMT
പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തനിവരാണ സേനയ്ക്കും സമീപ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.

ചൈനയില്‍ ഉരുള്‍പ്പൊട്ടല്‍: 36 മരണം

29 July 2019 6:21 AM GMT
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍പ്രദേശത്തെ ധാരാളം വീടുകളും കെട്ടിടങ്ങളും മണ്ണിനടിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേവികുളം-മൂന്നാര്‍ റോഡില്‍ മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

29 July 2019 1:32 AM GMT
മലയിടിച്ചിലിനെത്തുടര്‍ന്ന് ഗ്യാപ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ പൂര്‍ണമായും തകര്‍ന്നു. മണ്ണിടിച്ചിലില്‍ ഒരു കാട്ടുപോത്തും അകപ്പെട്ടിട്ടുണ്ട്. ഇതിന്റെ കാലൊടിഞ്ഞെന്നും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

മിസോറാമില്‍ മണ്ണിടിഞ്ഞ് കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

3 July 2019 4:36 AM GMT
ഡര്‍ട്ട്‌ലംഗ് കുന്നില്‍ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണം. തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

മിസോറാമില്‍ മണ്ണിടിഞ്ഞ് 10 പേര്‍ മരിച്ചു

5 Jun 2018 8:47 AM GMT
ന്യൂഡല്‍ഹി: മിസോറാമിലെ ലുന്‍ഗ്‌ലി നഗരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ലുന്‍ഗ്‌ലോന്‍ ഏരിയയില്‍ കനത്ത മഴയെ...

മഴയില്‍ മണ്ണിടിഞ്ഞു വീടിനു മുകളില്‍ വീണു രണ്ടു കുട്ടികളും മാതാവും മരിച്ചു

13 April 2017 12:20 PM GMT
തിരുവനന്തപുരം : ശക്തമായ മഴയില്‍ മണ്ണിടിഞ്ഞു വീടിനു മുകളില്‍ വീണു 3 കുട്ടികളും മാതാവും മണ്ണിനടിയിലായി. നെടുമങ്ങാടിനടുത്ത് കായിപ്പാടി ആലുംമൂട്ടില്‍ സജീന ...

ചൈനയില്‍ മണ്ണിടിഞ്ഞ് 35 തൊഴിലാളികളെ കാണാതായി

8 May 2016 4:21 AM GMT
[related]തെക്കുകിഴക്കന്‍ ചൈനയിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 35 തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ന്...

ചൈനയില്‍ കനത്ത മണ്ണിടിച്ചില്‍; 85 പേരെ കാണാനില്ല

22 Dec 2015 7:30 AM GMT
ബീജിങ്: ചൈനയില്‍ കനത്ത മണ്ണിടിച്ചിലില്‍ 85 ഓളം ആളുകളെ കാണാതായി.ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ചൈനയിലെ പ്രമുഖ കണ്‍സര്‍ഷന്‍ സൈറ്റിലാണ്...
Share it