Latest News

ഇടുക്കി വട്ടവടയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പഴത്തോട്ടം മേഖല ഒറ്റപ്പെട്ടു

ഇടുക്കി വട്ടവടയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പഴത്തോട്ടം മേഖല ഒറ്റപ്പെട്ടു
X

ഇടുക്കി: വട്ടവട പഴത്തോട്ടം മേഖലയ്ക്കടയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. മരങ്ങളും വലിയ പാറക്കല്ലുകളും അടക്കമുള്ളവ റോഡില്‍ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്. ഇതുവഴിയുള്ള ഗതാഗതത്തിന് ജില്ലാ ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഉരുള്‍പൊട്ടിയ ഭാഗത്തുകൂടി ശക്തമായി വെള്ളം ഒഴുകിവന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

ഈ മേഖലയില്‍ ആള്‍താമസമില്ലാത്തതിനാല്‍ വലിയ ദുരന്തമൊഴിവായി. കഴിഞ്ഞ ദിവസവും വട്ടവട മേഖലയില്‍ കൃഷി ഭൂമിയടക്കം ഇടിഞ്ഞുതാണിരുന്നു. ഇടുക്കി വെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയിലും ഉരുള്‍പൊട്ടലുണ്ടായി. ഇവിടെയും ആളപായമില്ല. ഒരു വീട് ഭാഗികമായി തകര്‍ന്നു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടമൊഴിവായി. വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്ക് മണ്ണിനടിയിലായി. അര്‍ധരാത്രിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തടസ്സപ്പെട്ട വെള്ളത്തൂവല്‍- കല്ലാര്‍കുട്ടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it