Latest News

രാജ്യത്ത് കനത്ത വേനല്‍ചൂട്; ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

രാജ്യത്ത് കനത്ത വേനല്‍ചൂട്; ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉഷ്ണതരംഗ മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ചൂട് കുത്തനെ ഉയര്‍ന്നു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില സാധാരണ നിലയേക്കാള്‍ അഞ്ചു ഡിഗ്രിയിലധികം ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില സാധാരണയേക്കാള്‍ ഏഴു ഡിഗ്രിയോളം കൂടുതലായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. ഗുജറാത്തില്‍ മാര്‍ച്ച് 13 വരെ ഉഷ്ണതരംഗം തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. ഫെബ്രുവരിയില്‍ പുറത്തിറക്കിയ കാലാവസ്ഥാ പ്രവചനത്തില്‍ മാര്‍ച്ച് മുതല്‍ മെയ് വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജമ്മു കശ്മീര്‍, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും താപനില ഉയര്‍ന്ന നിലയിലാണ്. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കാനിടയുള്ളതിനാല്‍ ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it