Latest News

ജി സുധാകരന് പിന്തുണ നല്‍കും, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകും: വി ഡി സതീശന്‍

ജി സുധാകരന് പിന്തുണ നല്‍കും, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകും: വി ഡി സതീശന്‍
X

തിരുവനന്തപുരം:കേരളത്തിലെ സിപിഎം ചരിത്രത്തില്‍ ഇല്ലാത്ത തകര്‍ച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി വിടുന്നെന്നും തകര്‍ച്ചയുടെ അവസാനമാണ് ജി സുധാകരന്റെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

വിസ്മയം ഉണ്ടാകും എന്നും പറഞ്ഞപ്പോള്‍ പലരും ചിരിച്ചു. എന്നാല്‍ വിസ്മയം തീര്‍ന്നിട്ടില്ല, ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗ യാത്രയില്‍ അത് മനസിലാക്കിയതാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ജി സുധാകരന്‍ എന്നും സതീശന്‍ പറഞ്ഞു.

ജി സുധാകരന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തെ നീതിമാന്‍ എന്ന് താന്‍ വിശേഷിപ്പിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. സുധാകരന് അധികാരത്തോട് ആര്‍ത്തി എന്നാരോപണം ശരിയല്ല, അതിനുള്ള മറുപടി അദ്ദേഹം തന്നെ നല്‍കിയിട്ടുണ്ട്. ബാക്കിയെല്ലാവരും സന്യാസിമാര്‍ ആണല്ലോ എന്നും വി ഡി സതീശന്‍ മറുപടി നല്‍കി. ജി സുധാകരന് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it