Sub Lead

ഇറാഖിനടുത്ത് യുഎസ് ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ ആക്രമിച്ചതായി ഐആര്‍ജിസി

ഇറാഖിനടുത്ത് യുഎസ് ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ ആക്രമിച്ചതായി ഐആര്‍ജിസി
X


യുദ്ധം 13ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം ശക്തമാക്കി ഇറാന്‍. ഇസ്രായേലിനും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും നേരെയുള്ള ആക്രമണം കടുപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപോര്‍ട്ട് ചെയ്തു. ഇറാഖിനടുത്ത് യുഎസ് ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഐആര്‍ജിസി അറിയിച്ചു.

ഇറാഖിലെ ബസ്‌റയ്ക്ക സമീപം യുഎസ് ഉടമസ്ഥതയിലുള്ള മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള എണ്ണ ടാങ്കറുകളാണ് അക്രമിച്ചത്. ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും മുന്നറിയിപ്പ് അവഗണിച്ചതായും ഐആര്‍ജിസി അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായും മറ്റ് 15 പേരെ ഒഴിപ്പിച്ചതായും ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Next Story

RELATED STORIES

Share it